Photo: Gettyimages
അത്ഭുതകരമെന്നു പറയട്ടെ, തൊട്ടു മുമ്പത്തെ ആഴ്ചയെ അപേക്ഷിച്ച് കഴിഞ്ഞാഴ്ച യുദ്ധ പ്രതിസന്ധിയില്‍ ചെറിയ തോതില്‍ അയവുണ്ടായി. റഷ്യ-യുക്രൈന്‍ പ്രശ്നത്തിന് നയതന്ത്ര പരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണ വിപണി മികവ് രേഖപ്പെടുത്തി. ഉല്‍പന്ന വിലകള്‍ വളരെ കൂടിയ അവസ്ഥയില്‍നിന്ന് അല്‍പം കുറയുകയും ബോണ്ട് നേട്ടം സ്ഥിരത കൈവരിക്കാനൊരുങ്ങുകയും ചെയ്തു.
ക്രൂഡോയില്‍ വില ബാരലിന് 130ല്‍ നിന്ന് 135 ആയി. ഫെബ്രുവരി 24ന് യുദ്ധത്തിന്റെ തുടക്കത്തില്‍ ആഗോള ഓഹരി വിപണി തിരുത്തലിനു വിധേയമായി. ഇന്ത്യയിലെ ഉദാഹരണമെടുത്താല്‍ നിഫ്റ്റി 50 എട്ടു ശതമാനം തിരുത്തലോടെ പോയവാരത്തെ താഴ്ന്ന നിലവാരത്തിലെത്തി. കാര്യങ്ങള്‍ നന്നായി പുരോഗമിച്ചാല്‍ യുദ്ധവുമായി ബന്ധപ്പെട്ട അലങ്കോലം ഭാവിയില്‍ പ്രധാന വിഷയമാകില്ല. ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്നപദവിയില്‍നിന്ന് ഇന്ത്യയ്ക്ക് തിരിച്ചുവരാന്‍ കഴിയും. വിതരണ തടസ്സങ്ങളും വിലകളും കുറയുന്നതോടെ ആഭ്യന്തര ഉല്‍പാദനച്ചെലവ് കുറയും.
കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പു ഫലങ്ങള്‍ ഓഹരി വിപണിയെ സംബന്ധിച്ചേടത്തോളം ഗുണകരമാണ്. പരിഷ്‌കരണ നടപടികള്‍ തുടരുമെന്നും രാഷ്ട്രീയ സാഹചര്യം സ്ഥിരതകൈവരിക്കുമെന്നുമുള്ള പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പു ഫലങ്ങളെ വിപണി സ്വാഗതം ചെയ്തിരിക്കയാണ്. പോയവാരം അഭ്യന്തര വിപണിയുടെ പ്രകടനത്തില്‍ അത് ഗുണപരമായി പ്രതിഫലിക്കുകയുണ്ടായി. ഭാവിയിലും ഇതുതുടരുമെന്നും പരിഷ്‌കരണ നടപടികളെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരികളുടെ ഗുണനിലവാരം പരിഗണിക്കപ്പെടുമെന്നുമാണ് നിരീക്ഷിക്കേണ്ടത്. യുദ്ധവും തെരഞ്ഞെടുപ്പും മൂലമുണ്ടായ ചാഞ്ചല്യം അവസാനിക്കുന്നതോടെ ഭാവിയില്‍ നല്ല നിലയില്‍ മുന്നോട്ടു പോകാന്‍ വിപണിക്ക് കരുത്തുണ്ടാകും.
ഈയാഴ്ചയിലെ നീക്കം
യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്റേയും യുഎസ് കേന്ദ്ര ബാങ്കിന്റേയും യോഗങ്ങള്‍, കൂടിയ പണപ്പെരുപ്പം, ഓഹരി വിലകള്‍ എന്നീ കാര്യങ്ങളിലായിരിക്കും വിപണി ശ്രദ്ധ കേന്ദ്രീകരിക്കുക. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കുകള്‍ രണ്ടിരട്ടി വര്‍ധിപ്പിച്ച് 50 ബിപിഎസ് ആക്കിയിട്ടുണ്ട്. ഈവര്‍ഷം ഡിസമ്പറോടെ ഒരു ശതമാനം മുതല്‍ 1.25 ശതമാനം വരെ വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് സൂചന. പലിശ നിരക്കിലെ വര്‍ധന വിപണിയെ സംബന്ധിച്ചേടത്തോളം പ്രതികൂലമല്ല. കാരണം ധനവിപണിയുടേയും സമ്പദ് വ്യവസ്ഥയുടേയും പുരോഗതിയാണു ഇതു കാണിക്കുന്നത്. തീര്‍ച്ചയായും വിലക്കയറ്റത്തിന്റേയും.
ഉദാരവല്‍ക്കരണ നടപടികള്‍ സാധാരണ നിലയിലാക്കുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞ സ്ഥിതിക്ക് അത് വിപണിയില്‍ പ്രതികൂല ഫലംസൃഷ്ടിക്കും. സമ്പദ് വ്യവസ്ഥയും ധന വിപണിയും മാറ്റത്തിനു വിധേയമാവുകയും വിപണിയില്‍ വിലകള്‍ കൂടുതലായിരിക്കുകയും ചെയ്യുന്നതിനാലാണിത്. വിപണി ഇതു മുന്‍കൂട്ടി കാണുകയും തിരുത്തല്‍ നടത്തുകയും ചെയ്യുന്നുണ്ട് എന്ന കാര്യവും പരിഗണിക്കണം.
വിലക്കയറ്റം
രാജ്യത്തെ വിലക്കയറ്റം കേന്ദ്ര ബാങ്കിന്റെ ദീര്‍ഘകാല ലക്ഷ്യത്തേക്കാള്‍ ഉയരത്തിലാണ്. ഈ മാസം പുറത്തു വരാനിരിക്കുന്ന കണക്കുകളും ഉയര്‍ന്ന നിരക്കുതന്നെ രേഖപ്പെടുത്തും. കുറച്ചു കാലത്തേക്ക് വിപണിയില്‍ ഇത് വെല്ലുവിളികള്‍ സൃഷ്ടിക്കും. യുദ്ധരംഗത്തെ വെടിനിര്‍ത്തലും സാധന വിലകളിലുണ്ടാകുന്ന കുറവും വിതരണ ശൃംഖല സാധാരണ നില കൈവരിക്കുന്നതും 2023ല്‍ വിലക്കയറ്റം കുറയാനിടയാക്കും.
വില നിര്‍ണയ പ്രകാരം വിപണി തിരുത്തലിനു വിധേയമായിക്കഴിഞ്ഞു. ഇന്ത്യയില്‍ ഒരു വര്‍ഷം മുന്നോട്ടുള്ള പിഇ അനുപാതം 2022 ഒക്ടോബറിലെ 23.5ല്‍ നിന്ന് അഞ്ചു വര്‍ഷ ശരാശരിയായ 19ല്‍ എത്തിയിട്ടുണ്ട്. തികച്ചും ഗുണപരമാണിത്. പുതുതായിവന്ന പണം വിപണിയില്‍ എത്തുകയും മെച്ചപ്പെട്ട ഓഹരികളില്‍ അവസരം തേടുകയും ചെയ്യുന്നുണ്ട്. വികസ്വര വിപണിയിലെ മുന്‍നിരക്കാരെ അപേക്ഷിച്ച് കൂടിയ വിലകള്‍ ഉള്ളതിനാല്‍ വിദേശ ഓഹരികള്‍ വില്‍പനയിലായിരുന്നു.
ക്രൂഡോയിലിന്റേയും ഉല്‍പന്നങ്ങളുടേയും വിലവര്‍ധന ഏറ്റവും ബാധിച്ച ഇടം എന്ന നിലയില്‍ ഇന്ത്യന്‍ വിപണിയില്‍ തന്ത്രപരമായ വില്‍പനയാണു നടക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തിലും 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും ഇന്ത്യയിലെ കോര്‍പറേറ്റ് നേട്ടം കുറയുമെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു. ഇതിന്റെ പ്രധാന ഭാഗങ്ങള്‍ ഇപ്പോള്‍ നടക്കുന്ന തിരുത്തലിലൂടെ വെളിപ്പെട്ടു. ഉല്‍പന്ന വിലകള്‍ പഴയതിലേക്കു മടങ്ങിത്തുടങ്ങിയിരിക്കുന്നു. ഇതു തുടുകയാണെങ്കില്‍ ഹ്രസ്വകാലം മുതല്‍ ഇടക്കാലംവരെ ഇന്ത്യയ്ക്കു മുന്‍തൂക്കമുണ്ടായിരിക്കും.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Stock market analysis by vinod nair
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..