പിന്നിട്ടത് 2020 മാർച്ചിനുശേഷമുള്ള തകർച്ചയുടെ നവംബർ: വിപണിയിലെ മുന്നേറ്റംനിലനിൽക്കുമോ?


Money Desk

ഒമിക്രോൺ ഭയപ്പെടുന്നതുപോലെ അപകടകാരിയല്ലെന്ന് തെളിഞ്ഞാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളോടൊപ്പം ചെറുകിടക്കാരും വിപണിയിൽ ശക്തമായിതന്നെ തിരിച്ചുവരും. മികച്ച ഓഹരികളിൽ പലതിന്റെയും വില ആകർഷകമായതിനാൽ അതിന് സാധ്യതയുമേറെയാണ്.

Photo: Gettyimages

കോവിഡ് ലോകമാകെ വ്യാപിച്ച 2020 മാർച്ചിനുശേഷമുള്ള മോശം പ്രതിമാസ പ്രകടനമാണ് വിപണിയിൽ നവംബറിലുണ്ടായത്. നാലുശതമാനമാണ് കഴിഞ്ഞമാസം സൂചികകൾക്ക് നഷ്ടമായത്.

ഡെൽറ്റയേക്കാൾ വ്യാപനശേഷയുണ്ടെന്ന് കരുതുന്ന ഒമിക്രോണിന്റെ വരവാണ് വിപണിയെ ബാധിച്ചത്. വിവിധരാജ്യങ്ങളിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന ആശങ്ക വിപണിയെ ഭീതിയിലാഴ്ത്തി. 2020 മാർച്ചിലെ തകർച്ചക്കുശേഷം സെൻസെക്‌സും നിഫ്റ്റിയും നേരിടുന്ന അഞ്ചാമത്തെ തിരുത്തലായിരുന്നു നവംബറിലേത്.

ഒമിക്രോണിന്റെ ഭീഷണി നിലനിൽക്കെതന്നെ ബുധനാഴ്ചയിലെ വ്യാപാരത്തിൽ സൂചികകൾ തിരിച്ചുവരവ് പ്രഖ്യാപിച്ചു. എങ്കിലും ആഗോളതലത്തിലുയരുന്ന ഭീഷണികൾ ഭാവിയിൽ സമ്മിശ്രപതികരണമാകും വിപണിയിൽ ഉണ്ടാക്കിയേക്കുക. ഉത്തേജനനടപടികൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷിച്ചതിലുംനേരത്തെ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും യുഎസ് വിപണികളെ സമ്മർദത്തിലാക്കിയിട്ടുണ്ട്.

ഒമിക്രോൺ ഭയപ്പെടുന്നതുപോലെ അപകടകാരിയല്ലെന്ന് തെളിഞ്ഞാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളോടൊപ്പം ചെറുകിടക്കാരും വിപണിയിൽ ശക്തമായിതന്നെ തിരിച്ചുവരും. മികച്ച ഓഹരികളിൽ പലതിന്റെയും വില ആകർഷകമായതിനാൽ അതിന് സാധ്യതയുമേറെയാണ്.

വിപണിയെ സ്വാധീനിച്ചേക്കാവുന്നു ഘടകങ്ങൾ

ഉത്തേജനപാക്കേജിൽനിന്നുള്ള പന്മാറ്റം
ഉത്തേജന പദ്ധതിയുടെ ഭാഗമായി തുടങ്ങിവെച്ച ബോണ്ട് വാങ്ങൽ പദ്ധതി ഡിസംബറോടെ ഘട്ടംഘട്ടമായി നിർത്തുമെന്ന് യുഎസ് ഫെഡറർ റിസർവ് നേരത്തെ വ്യക്തമാക്കിയതാണ്. അതിന് അനുകൂല നിലപാടാണ് ഫെഡ് റിസർവ് മേധാവി കഴിഞ്ഞദിവസമെടുത്തത്. പണപ്പെരുപ്പ നിരക്കുകളിലെ വർധനവും പലിശ നിരക്കുവർധനക്കുള്ള സാധ്യതകൂട്ടി.

ആദായംകൂടി; ഡോളർ കരുത്തുനേടി
ഉത്തേജനനടപടികൾ സംബന്ധിച്ച് യുഎസ് ഫെഡറൽ റിസർവ് മേധാവിയായ ജെറോം പവലിന്റെ നിലപാട് പുറത്തുവന്നതിനുശേഷം യുഎസിലെ ട്രഷറി ആദായത്തിൽ വർധനവുണ്ടായി. പത്തുവർഷത്തെ ആദായം 1.50ശതമാനത്തോളമായി. പ്രമുഖ കറൻസികളുമായുള്ള വിനിമയത്തിൽ ഡോളർ കരുത്തനേടുകയുംചെയ്തു.

ഒമിക്രോൺ ആഘാതം
ആഗോള സമ്പദ്ഘടന കോവിഡിന്റെ ആഘാതത്തിൽനിന്ന് ഒരുവിധം പിടിച്ചുകയറുന്നതിനിടെയാണ് ഒമിക്രോൺ വകഭേദത്തിന്റെ വരവ്. ഉപഭോക്തൃ ആത്മവിശ്വാസത്തെ ദുർബലമാക്കാൻ ഇതിടയാക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കാതറിൻ മാൻ നിരീക്ഷിക്കുന്നു.

മുന്നേറ്റം പ്രധാന സൂചികകളിൽ
സെൻസെക്‌സും നിഫ്റ്റിയും ബുധനാഴ്ച തുടക്കത്തിൽന്നെ മികവുകാട്ടി. അതേസമയം, അത്രതന്നെ നേട്ടമുണ്ടാക്കാൻ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾക്കായില്ല. ശരാശരി ഒരുശതമാനമാണ് ഈ സൂചികകളിലെ നേട്ടം. നിരവധി ഓഹരികൾ ഇപ്പോഴും സമ്മർദത്തിലാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented