കോള്‍ ഇന്ത്യ:  ഇപ്പോള്‍ 286.50 രൂപയിലുള്ള ഈ ഓഹരി 284 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് നല്‍കി ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്. പ്രതീക്ഷിക്കാവുന്ന ടാര്‍ജറ്റ് 302.85 നിലവാരം.

നിര്‍ദ്ദേശിക്കുന്ന സ്റ്റോപ് ലോസ് പരിധി ഉപയോഗിക്കേണ്ടത് ക്ലോസിങ് അടിസ്ഥാനത്തിലാണ്. അതായത് നല്‍കിയിരിക്കുന്ന നിലവാരത്തിന് താഴേക്ക് ക്ലോസ് ചെയ്യുകയാണെങ്കില്‍ മാത്രം ഒഴിവാക്കുക. 

മുന്‍ ആഴ്ചകളില്‍ നിര്‍ദ്ദേശിച്ച ഓഹരികളിലേക്ക്
എന്‍.ടി.പി.സി.: 175 രൂപയില്‍ ഹ്രസ്വകാല നിക്ഷേപത്തിനു നിര്‍ദ്ദേശിച്ച ഈ ഓഹരിക്ക് 190.75 എന്ന നിലവാരമാണു ടാര്‍ജറ്റ് നല്‍കിയിരുന്നത്. ഓഹരി വില കഴിഞ്ഞയാഴ്ച 188 രൂപ വരെ വില വര്‍ധന കാണിച്ചശേഷം ആഴ്ച അവസാനം 182 രൂപ നിലവാരത്തിലാണ് അവസാനിച്ചത്. ഈ ഓഹരിയുടേ സ്റ്റോപ് ലോസ് 178 നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന് പൊസിഷന്‍ നിലനിര്‍ത്തുക. 

വേദാന്ത: 323 രൂപയില്‍ ഹ്രസ്വകാല നിക്ഷേപത്തിനു നിര്‍ദ്ദേശിച്ച ഈ ഓഹരിക്ക് 348 രൂപ നിലവാരമാണ് ടാര്‍ജറ്റ് നല്‍കിയിരുന്നത്. കഴിഞ്ഞയാഴ്ച 346.40 രൂപ വരെ വിലവര്‍ധന രേഖപ്പെടുത്തിയ ഈ ഓഹരി 338 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. സ്റ്റോപ് ലോസ് പരിധി 330 നിലവാരത്തിലേക്ക് ഉയര്‍ത്തി പൊസിഷന്‍ നിലനിര്‍ത്തുക. 

ടാറ്റ പവര്‍: 81.50 രൂപയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദ്ദേശിച്ച ഈ ഓഹരിക്ക് 87 രൂപയായിരുന്നു ടാര്‍ജറ്റ് നല്‍കിയിരുന്നത്. കഴിഞ്ഞയാഴ്ച ഈ ഓഹരി ലക്ഷ്യം നേടി, ലാഭമെടുത്തു പിന്മാറിയതായി കണക്കാക്കുന്നു. 

(നിയമപ്രകാരമുള്ള അറിയിപ്പ്: ഓഹരി നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്) ഇ-മെയില്‍: jaideep.menon@gmail.com