തുടര്‍ച്ചയായ വര്‍ഷങ്ങളിലെ മുന്നേറ്റത്തിനുശേഷം ഓഹരി സൂചികകള്‍ തിരുത്തലിന്റെ വഴിയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിഫ്റ്റി 50 സൂചിക 13.5ശതമാനം താഴെപ്പോയി. നിഫ്റ്റി മിഡ്ക്യാപ് 150 സൂചികയും നിഫ്റ്റി സ്‌മോള്‍ക്യാപ് 250 സൂചികയും യഥാക്രമം 18.4ശതമാനവും 20.8ശതമാനവും നഷ്ടത്തിലായി.

സൂചികകള്‍ പച്ചയില്‍നിന്ന് ചുവപ്പിലേയ്ക്ക് നിറം മാറിയപ്പോഴും ഫണ്ട് മാനേജര്‍മാര്‍ മികച്ച ഓഹരികളില്‍ വിശ്വാസമര്‍പ്പിച്ചു. തിരഞ്ഞെടുത്ത സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഓഹരികളില്‍ അവര്‍ നിക്ഷേപം നടത്തി.

തിരുത്തലിനുശേഷം പല മികച്ച ഓഹരികളും താഴ്ന്ന നിലവാരത്തിലെത്തി. ഓഹരിയില്‍ പ്രവേശിക്കാന്‍ മികച്ച അവസരമായി ഈ തിരുത്തല്‍ മാറി. 

തിരുത്തല്‍ ഇനിയും തുടര്‍ന്നേക്കാം. അതുകൊണ്ടുതന്നെ നിക്ഷേപിച്ചുകൊണ്ടേയിരിക്കുക. അതാണ് ഇപ്പോള്‍ പരീക്ഷിക്കാവുന്ന നിക്ഷേപതന്ത്രം. ഭാവിയില്‍ ദീര്‍ഘകാലത്തേയ്ക്ക് മികച്ച മൂലധനനേട്ടം ലഭിക്കാന്‍ അത് സഹായകരമാകും. 

ഫണ്ടുമാനേജര്‍മാര്‍ കണ്ടെത്തിയ മികച്ച ഓഹരികള്‍

1 ഭാരത് ഇലക്ട്രോണിക്‌സ്
വാങ്ങിയത് 10.09 കോടി ഓഹരികള്‍*-ഉയര്‍ത്തിയ വിഹിതം 3.19ശതമാനം**

2 കോറമാണ്ടല്‍ ഇന്റര്‍നാഷണല്‍
വാങ്ങിയത് 1.34 കോടി ഓഹരികള്‍*-ഉയര്‍ത്തിയ വിഹിതം 4.27 ശതമാനം**

3 ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ്
വാങ്ങിയത് 1.25 കോടി ഓഹരികള്‍*-ഉയര്‍ത്തിയത് 1.92ശതമാനം വിഹിതം**

4 മദേഴ്‌സണ്‍ സുമി
വാങ്ങിയത് 65 ലക്ഷം ഓഹരികള്‍*-ഉയര്‍ത്തിയത് 2.39ശതമാനം വിഹിതം**

5 സ്‌റ്റെര്‍ലൈറ്റ് ടെക്‌നോളജീസ്
വാങ്ങിയത് 5.03കോടി ഓഹരികള്‍*-ഉയര്‍ത്തിയത് 3.34ശതമാനം വിഹിതം**

6 സുപ്രീം ഇന്‍ഡസ്ട്രീസ്
വാങ്ങിയത് 1.36 കോടി ഓഹരികള്‍*-ഉയര്‍ത്തിയത് 5.14ശതമാനം വിഹിതം**

7 ദി രാംകോ സിമെന്റ്
വാങ്ങിയത് 1.08 കോടി ഓഹരികള്‍*-ഉയര്‍ത്തിയത് 5.68 ശതമാനം വിഹിതം**

*2017 ഒക്ടോബര്‍ 1നും 2018 സെപ്റ്റംബര്‍ 30നും ഇടയില്‍ വാങ്ങിയ ഓഹരികളുടെ കണക്കാണിത്. **ഒരുവര്‍ഷത്തിനുള്ളില്‍ ഉയര്‍ത്തിയ വിഹിതത്തിന്റെ ശതമാനവുമാണ് നല്‍കിയിട്ടുള്ളത്. 

ഭാരത് ഇലക്ട്രോണിക്‌സ്​
നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകള്‍ 30 
ഇപ്പോഴത്തെ വില 87 രൂപ
52 ആഴ്ചയിലെ ഉയര്‍ന്ന വില 193.40 രൂപ
പിഇ 14.2

അഞ്ച് പ്രധാന ഫണ്ടുകള്‍(ബ്രക്കറ്റില്‍ നിക്ഷേപിച്ചിട്ടുള്ളതുക):
ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഫ്ര(15.08 കോടി)ഇന്‍വെസ്‌കോ ഇന്ത്യ പിഎസ് യു ഇക്വിറ്റി(1.52 കോടി)റിലയന്‍സ് പവര്‍ ആന്റ് ഇന്‍ഫ്ര (34.53 കോടി)ബിഎന്‍പി പാരിബാസ് ഫോക്കസ്ഡ് 25 ഇക്വിറ്റി(6.02 കോടി)എച്ച്ഡിഎഫ്‌സി ഫോക്കസ്ഡ് 30 (10.74 കോടി)

കോറമാണ്ടല്‍ ഇന്റര്‍നാഷണല്‍​
നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകള്‍ 27 
ഇപ്പോഴത്തെ വില 387 രൂപ
52 ആഴ്ചയിലെ ഉയര്‍ന്ന വില 586 രൂപ
പിഇ 16.3

അഞ്ച് പ്രധാന ഫണ്ടുകള്‍(ബ്രക്കറ്റില്‍ നിക്ഷേപിച്ചിട്ടുള്ളതുക):
ഡിഎസ്പി ഫോക്കസ് (73.7 കോടി), എസ്ബിഐ മാഗ്നം മിഡ്ക്യാപ് (96.71 കോടി),ഡിഎസ്പി മിഡ്ക്യാപ് (130.25 കോടി), കൊട്ടക് ഇക്വിറ്റി ഓപ്പര്‍ച്യൂണിറ്റീസ് (57.56 കോടി),ആക്‌സിസ് സ്‌മോള്‍ ക്യാപ് (9.18 കോടി)

ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ്​
നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകള്‍ 25
ഇപ്പോഴത്തെ വില 167 രൂപ
52 ആഴ്ചയിലെ ഉയര്‍ന്ന വില 235 രൂപ
പിഇ 14.3

അഞ്ച് പ്രധാന ഫണ്ടുകള്‍(ബ്രക്കറ്റില്‍ നിക്ഷേപിച്ചിട്ടുള്ളതുക):
ഇന്‍വെസ്‌കോ ഇന്ത്യ പിഎസ് യു ഇക്വിറ്റി (4.91 കോടി), ക്വാണ്ട് കണ്‍സംപ്ഷന്‍ (0.06 കോടി), ടാറ്റ ഇന്‍ഫ്ര ടാക്‌സ് സേവിങ് (0.29 കോടി), ഇന്‍വെസ്‌കോ ഇന്ത്യ ഇന്‍ഫ്ര (1.83 കോടി),ടാറ്റ ലാര്‍ജ് ആന്റ് മിഡ് ക്യാപ് (48.32 കോടി).

മദേഴ്‌സണ്‍ സുമി​
നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകള്‍ 36
ഇപ്പോഴത്തെ വില 161 രൂപ
52 ആഴ്ചയിലെ ഉയര്‍ന്ന വില 263.73 രൂപ
പിഇ 20.4

അഞ്ച് പ്രധാന ഫണ്ടുകള്‍(ബ്രക്കറ്റില്‍ നിക്ഷേപിച്ചിട്ടുള്ളതുക):
ഐസിഐസിഐ പ്രൂ എക്‌സ്‌പോര്‍ട്‌സ് ആന്റ് സര്‍വീസസ് (41.15 കോടി),ഐസിഐസിഐ പ്രൂ മള്‍ട്ടിക്യാപ് (122.07 കോടി),റിലയന്‍സ് ഫോക്കസ്ഡ് ഇക്വിറ്റി (153.03 കോടി),ഐസിഐസിഐ പ്രൂ ബ്ലൂചിപ്പ് (687.9 കോടി),ആക്‌സിസ് ഫോക്കസ്ഡ് 25 (183.54 കോടി).

സ്‌റ്റെര്‍ലൈറ്റ് ടെക്‌നോളജീസ്​
നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകള്‍ 36
ഇപ്പോഴത്തെ വില 323 രൂപ
52 ആഴ്ചയിലെ ഉയര്‍ന്ന വില 415 രൂപ
പിഇ 30.6

അഞ്ച് പ്രധാന ഫണ്ടുകള്‍(ബ്രക്കറ്റില്‍ നിക്ഷേപിച്ചിട്ടുള്ളതുക):
ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഡിജിറ്റല്‍ ഇന്ത്യ (21.12 കോടി), ഐഡിബിഐ മിഡ്ക്യാപ് (8.87 കോടി), ഇന്ത്യബുള്‍സ് വാല്യു ഡിസ്‌കവറി (1.7 കോടി), എല്‍ഐസി ഇന്‍ഫ്ര (1.7 കോടി), ഡിഎസ്പി മിഡ്ക്യാപ് (165.24 കോടി).

സുപ്രീം ഇന്‍ഡസ്ട്രീസ്​
നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകള്‍ 33
ഇപ്പോഴത്തെ വില 990 രൂപ
52 ആഴ്ചയിലെ ഉയര്‍ന്ന വില 1476 രൂപ
പിഇ 25.7

അഞ്ച് പ്രധാന ഫണ്ടുകള്‍(ബ്രക്കറ്റില്‍ നിക്ഷേപിച്ചിട്ടുള്ളതുക):
ആക്‌സിസ് ഫോക്കസ്ഡ് 25 (201.42 കോടി), ഐഡിബിഐ മിഡ് ക്യാപ് (6.79 കോടി രൂപ), ആക്‌സിസ് മിഡ്ക്യാപ് (47.24 കോടി രൂപ), കൊട്ടക് ഇന്‍ഫ്ര ആന്റ് ഇക്കണോമിക് റിഫോം (11.62 കോടി രൂപ), ഡിഎസ്പി മിഡ് ക്യാപ് (150.03 കോടി).

ദി രാംകോ സിമെന്റ്​
നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകള്‍ 40
ഇപ്പോഴത്തെ വില 572 രൂപ
52 ആഴ്ചയിലെ ഉയര്‍ന്ന വില 879.10 രൂപ
പിഇ 24.1

അഞ്ച് പ്രധാന ഫണ്ടുകള്‍(ബ്രക്കറ്റില്‍ നിക്ഷേപിച്ചിട്ടുള്ളതുക):
ടാറ്റ ഇന്‍ഫ്ര ടാക്‌സ് സേവിങ് (0.28 കോടി),എല്‍ഐസി എംഎഫ് ഇന്‍ഫ്ര (2.84 കോടി),എല്‍ആന്റ്ടി ഇന്‍ഫ്ര (90.71 കോടി),ക്വാണ്ട് ആബ്‌സല്യൂട്ട് (0.12 കോടി രൂപ)

feedbacks to: antonycdavis@gmail.com