മരുന്ന് സംയുക്ത നിർമാണമേഖലയിൽ നിക്ഷേപിക്കാം; ലോറസിലൂടെ| Stock Analysis


Research Desk

ചെലവകുറഞ്ഞ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് ലോകമാകെ ഡിമാൻഡ് വർധിച്ചുവരികയാണ്. വികസ്വരരാജ്യങ്ങളിൽ ഈ മേഖലയിലുണ്ടാകുന്ന മുന്നേറ്റം കമ്പനിക്ക് ഗുണകരമാകുമെന്നാണ് വിലിയിരുത്തൽ. നിലവിൽ 10 വൻകിട ജനറിക് മരുന്നു കമ്പനികളിൽ ഒമ്പതെണ്ണത്തിനും മരുന്ന് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ ലോറസ് ലാബ് നൽകുന്നുണ്ട്.

Photo: Gettyimages

രാജ്യത്തെ ഫാർമ, ബയോടെക് മേഖലയിലെ പ്രമുഖ സ്ഥാപനമാണ് ലോറസ് ലാബ്‌സ് ലിമിറ്റഡ്. മരുന്ന് നിർമാണത്തിന് ആവശ്യമായ രാസസംയുക്തങ്ങ(എപിഐ)ളുടെ നിർമാണത്തിനുപുറമെ വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്ന മരുന്ന് നിർമാണം, ഹെപ്പറ്റൈറ്റിസ് സി, കാർഡിയോ വാസ്‌കുലർ, ഡബറ്റിക്, കാൻസർ തുടങ്ങിയവക്കുള്ള മരുന്നുകളും ലോറസ് നിർമിക്കുന്നുണ്ട്. മരുന്ന് ഗവേഷണം, ബോയടെക് മേഖലകളിലും കമ്പനിയുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്.

ഓഹരി വില: 482.00
വിപണിമൂല്യം: 25,866 കോടി
52 ആഴ്ചയിലെ ഉയർന്ന വില: 723.55
52 ആഴ്ചയിലെ താഴ്ന്ന വില: 251.00

സാമ്പത്തികം
2022 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 1,278.5 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. മുൻവർഷത്തെ ഇതേപാദത്തെ അപേക്ഷിച്ച് 31.22 ശമതാനം അധികമാണിത്. പ്രവർത്തന ലാഭമാകട്ടെ 285.41 കോടി രൂപയിൽനിന്ന് 401.65 കോടി രൂപയുമായി. അറ്റാദായമാകട്ടെ 40.65ശതമാനം വർധിച്ച് 141.61 കോടി രൂപയുമായി.

വളർച്ചാസാധ്യത
മരുന്ന് നിർമാണത്തിനുള്ള രാസസംയുക്ത വിപണിയുടെ വളർച്ച വരുംവർഷങ്ങളിൽ കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027 ആകുമ്പോഴേക്കും 364.17 ബില്യൺ ഡോളറിന്റേതാകും വിപണിയെന്നാണ് വിലയിരുത്തൽ. ജനറിക് മരുന്ന് മേഖലയിലെ മുന്നേറ്റമാകും അതിന്റെ അടിസ്ഥാനം.

Laurus
ചെലവകുറഞ്ഞ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് ലോകമാകെ ഡിമാൻഡ് വർധിച്ചുവരികയാണ്. വികസ്വരരാജ്യങ്ങളിൽ ഈ മേഖലയിലുണ്ടാകുന്ന മുന്നേറ്റം കമ്പനിക്ക് ഗുണകരമാകുമെന്നാണ് വിലിയിരുത്തൽ. നിലവിൽ 10 വൻകിട ജനറിക് മരുന്നു കമ്പനികളിൽ ഒമ്പതെണ്ണത്തിനും മരുന്ന് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ ലോറസ് ലാബ് നൽകുന്നുണ്ട്. നിലവിലുള്ള ഉത്പനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പ്രവർത്തനം ഭാവിവളർച്ചാ സാധ്യതമുന്നോട്ടുവെക്കുന്നുണ്ട്.

എന്തുകൊണ്ട്?

  • മികച്ച അടിസ്ഥാനം
  • ഗവേഷണ വികസനമേഖലയിലുള്ള മത്സരക്ഷമത
  • വൈവിധ്യമാർന്ന ഉത്പന്ന ശൃംഖല
  • ചെലവ് കുറഞ്ഞ മരുന്ന് നിർമാണം.
മുൻവർഷത്തെ ഇതേകാലളവിനെ അപേക്ഷിച്ച് കമ്പനി മികച്ചനേട്ടമുണ്ടാക്കിയെങ്കിലും കഴിഞ്ഞ രണ്ട് പാദങ്ങളെ അപേക്ഷിച്ച് വരുമാനത്തിലും അറ്റാദായത്തിലും ഇടിവുണ്ടായത് സമീപകാലയളവിൽ ഓഹരി വിലയെ ബാധിച്ചു. ചൈനയിൽനിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിലുണ്ടായ തടസ്സം, വിലയിലുണ്ടായ സമ്മർദം തുടങ്ങിയവയും ഓഹരി വിലയിൽ തിരുത്തലുണ്ടാകാൻ കാരണമായി. നിലവിൽ 500 രൂപക്കുതാഴെയാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. ആകർഷകമായ നിലവാരമാണിത്. ദീർഘകാലയളവ് ലക്ഷ്യമിട്ട് ഓഹരിയിൽ പ്രവേശിക്കാൻ അതുകൊണ്ടുതന്നെ അനുയോജ്യമായ സമയവുമാണ്.

മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ. കമ്പനികളെക്കുറിച്ച് വിശദമായി അറിയുകയെന്നതാണ് ഈ വിശകലനത്തിന്റെ ലക്ഷ്യം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented