കഴിഞ്ഞ മൂന്നു നാലു മാസക്കാലം ഏറ്റവുംമോശം പ്രകടനം നടത്തിയത് ബാങ്കിംഗ് മേഖലയായിരുന്നു. 2021 സാമ്പത്തികവര്‍ഷം വ്യവസായങ്ങളില്‍ നിന്നുള്ള ലാഭം, വായ്പാ ഇടപാടുകള്‍, ആസ്തി നിലവാരം എന്നിവ ഇടിയുമെന്ന കാഴ്ചപ്പാടാണിതിനു കാരണം.
എന്നാല്‍ നിഫ്റ്റിയുടെ ബാങ്ക് സൂചികയില്‍ ഇവയുടെ നല്ലൊരുശതമാനം ഇളവുചെയ്യപ്പെട്ടിട്ടുണ്ട്. സമ്പദ്ഘടന വീണ്ടുംസജീവമാകുന്നതോടെ ബാങ്കിംഗ്, ധനകാര്യ മേഖലകള്‍ 2021 സാമ്പത്തിക വര്‍ഷം രണ്ടാംപകുതിയോടെ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നാണ് കരുതുന്നത്. ഓഹരി വിലയിലുണ്ടായ കുറവും സുസ്ഥിര സാമ്പത്തികനിലയും വിദേശ, ആഭ്യന്തര നിക്ഷേപകരുമായി വന്‍തോതില്‍ കൂടിയ വിലയ്ക്ക് ഓഹരി ഇടപാടുകള്‍ നടത്തുന്നതുമാണ് ഈ നിഗമനത്തിനാധാരം.
പലിശനിരക്കില്‍ വരുത്തിയഇളവും 2020 സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ റെഗുലേറ്ററി ആവശ്യങ്ങള്‍ക്കുപരിയായിവന്ന ചാര്‍ജിംഗ് നിബന്ധനകളും, മൂലധനം നിലനിര്‍ത്തി, ആവശ്യമായ മൂലധനഅനുപാതം വര്‍ധിപ്പിക്കുന്നതിനായി സുതാര്യമായ പണം ലഭ്യതയുണ്ടാവുകയും ചെയ്തത് ഹൃസ്വകാലയളവിലും ദീര്‍ഘകാലത്തേക്കും ഈ മേഘലയ്ക്ക് അനുകൂല ഘടകങ്ങളാണ്.
വിശാലമായ അര്‍ത്ഥത്തില്‍, കഴിഞ്ഞ രണ്ടാഴ്ചയായി ഓഹരി വിപണിയുടെ പ്രകടനം മെച്ചമാണ്. വില കുറയുമെന്നുകരുതി ഓഹരികള്‍ വില്‍ക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുമെങ്കിലും ഈ പ്രവണതയുടെ ദീര്‍ഘചക്രത്തിലാണ് നാമിപ്പോള്‍. സാമ്പത്തികനില സാധാരണ നിലയിലേക്കു മടങ്ങാനുള്ളശ്രമം നടത്തുന്നതോടെ ഹൃസ്വകാലത്തേക്ക് അല്‍പം ചാഞ്ചല്യം അനുഭവപ്പെടുമെങ്കിലും ഭാവിയില്‍ ഉയരങ്ങളിലേക്കു കുതിക്കാനുള്ളശേഷിയുണ്ട്.
കഴിഞ്ഞ മൂന്നുനാലാഴ്ചകളില്‍ നിഫ്റ്റി 1300 പോയിന്റുകളിലധികം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഹൃസ്വകാലയളവില്‍ 15 ശതമാനമാണിത്. ചെറിയ തോതില്‍ ഏകീകരണമുണ്ടാകുമെന്നുറപ്പാണ്. അടുത്തവാരത്തില്‍ സാമ്പത്തിക കണക്കുകളും കമ്പനിഫലങ്ങളും പ്രതികൂല ചായ്വ് പ്രകടിപ്പിക്കുമെന്നതിനാല്‍ വിപണി അല്‍പം ജാഗ്രതയിലായിരിക്കും.
സാമ്പത്തികമേഖല വീണ്ടുംതുറന്നത് പ്രവണതകളില്‍ മാറ്റംവരുത്തുമെങ്കിലും കഴിഞ്ഞ മൂന്നുനാലു മാസം ആഭ്യന്തര സാമ്പത്തിക മേഖലയില്‍ പ്രകടനം മോശമായിരുന്നതിനാല്‍ ലോകത്തിനൊപ്പം എത്താനുള്ള ശ്രമത്തിലാണ്. ഈ ഘട്ടത്തില്‍ ആഗോള വിപണിയിലെ ചലനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു.
നിശ്ചലാവസ്ഥയില്‍ നിന്നുമാറി ചലനം വീണ്ടെടുത്തതോടെ ഇന്ത്യയുടെ പ്രതിമാസ ധനാവശ്യങ്ങള്‍ വര്‍ധിക്കും. പ്രതിദിനമെന്നോണം പുരോഗതി ദൃശ്യമാവുമെങ്കിലും കോവിഡിനു മുമ്പത്തെ അവസ്ഥയിലേക്കു തിരിച്ചെത്താന്‍ ഒരു വര്‍ഷമോ അതിലധികമോ സമയം എടുക്കാനാണ് സാധ്യത.
ഇക്കാലയളവില്‍ ചിലമേഖലകള്‍ മെച്ചപ്പെടുകയും ചിലവയുടെ പ്രകടനംമോശമാവുകയുംചെയ്യും. എല്ലാമേഖലകളും പഴയതുപോലെ ആയിത്തീരുമെന്നു പ്രതീക്ഷിക്കരുത്. ആവശ്യങ്ങളുടെ കുടിശികകള്‍ നിലനില്‍ക്കുമെന്നതിനാല്‍ ഇന്നത്തെ സാമ്പത്തിക മുന്നേറ്റത്തിന്റെ സുസ്ഥിരത വെല്ലുവിളിക്കപ്പെട്ടേക്കാം. പ്രയാസംനിറഞ്ഞ ഈ കാലഘട്ടത്തില്‍ വരുമാനം നിലനിര്‍ത്താന്‍ കഴിയുന്ന ഓഹരികള്‍ക്കും മേഖലകള്‍ക്കും കമ്പനികള്‍ക്കും കൂടിയ മൂല്യ നിര്‍ണയം ലഭിക്കും.
ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്കും വാഹന, ഇലക്ട്രിക്കല്‍, എയര്‍ലൈന്‍ മേഖലകള്‍ക്കും ഇപ്പോള്‍ കൂടിയ മൂല്യനിര്‍ണയമുണ്ട്. അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ടെലികോം മേഖല എന്നീവിഭാഗങ്ങളില്‍ മൂല്യനിര്‍ണയം കൂടിയനിലവാരത്തിലാണ്. ഉറച്ച, ഗുണകരുമായ ഓഹരികള്‍ എന്ന കാഴ്ചപ്പാടുള്ളതിനാല്‍ ഇടക്കാലത്തേക്കും ദീര്‍ഘകാലത്തേക്കും പ്രയോജനകരമായി ഇവനിലനില്‍ക്കും.
ഫാര്‍മ, കെമിക്കല്‍സ്, ബാങ്കുകള്‍, ഐടി മേഖലകളില്‍ ന്യായമായ മൂല്യനിര്‍ണയമാണുള്ളത്. ഇടത്തരം, ചെറുകിട ഓഹരികളും ന്യായമോ വിലകുറഞ്ഞതോ ആവുമെങ്കിലും ഇതരഓഹരികളുമായി താരതമ്യം ചെയ്തുള്ള ഇടപാടുകളെ ആശ്രയിച്ചായിരിക്കും മൂല്യ നിര്‍ണയം. അടിസ്ഥാനസൗകര്യ രംഗത്തെ ഓഹരികള്‍ക്കും വിലകുറവായിരിക്കുമെങ്കിലും ദുര്‍ബ്ബലമായാണ് അവലോകനം ചെയ്യപ്പെട്ടിട്ടുള്ളത്.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകന്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..