സെന്‍സെക്‌സില്‍ 491 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,300 കടന്നു


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്ക് 3.6ശതമാനവും ബാങ്ക് 1.6ശതമാനവും ധനകാര്യസേവനം, സ്വകാര്യ ബാങ്ക് സൂചികകള്‍ 1.5ശതമാനം വീതവും നേട്ടമുണ്ടാക്കി.

closing

Photo:Gettyimages

മുംബൈ: തുടക്കത്തിലെ ഒരു മണിക്കൂര്‍ നീണ്ട നഷ്ടവ്യാപാരത്തിനുശേഷം സൂചികകള്‍ നേട്ടത്തില്‍ തിരിച്ചെത്തി. ദിനം മുഴുവന്‍ മികച്ച മുന്നേറ്റം നിലനിര്‍ത്തിയാണ് വിപണി ക്ലോസ് ചെയ്തത്. ദിനവ്യാപാരത്തിനിടെ 58,449 നിലവാരത്തിലെത്തിലേയ്ക്ക് ഉയര്‍ന്ന സെന്‍സെക്‌സ് 491 പോയന്റ് നേട്ടത്തില്‍ 58,410ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 126 പോയന്റ് ഉയര്‍ന്ന് 17,312ല്‍ ക്ലോസ് ചെയ്തു.

എസ്ബിഐ, എന്‍ടിപിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ ലൈഫ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.



സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്ക് 3.6ശതമാനവും ബാങ്ക് 1.6ശതമാനവും ധനകാര്യസേവനം, സ്വകാര്യ ബാങ്ക് സൂചികകള്‍ 1.5ശതമാനം വീതവും ഐടി 0.3ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.24 ശതമാനവും 0.5ശതമാനവും ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read

രൂപ ദുർബലമായിട്ടില്ല, ഡോളറാണ് ശക്തിപ്പെട്ടത്: ...

Content Highlights: Sensex zooms 491 pts, Nifty tops 17,300


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented