സെന്‍സെക്‌സിലെ മുന്നേറ്റം 1,500ലേറെ പോയന്റ്: ഓട്ടോ, റിയാല്‍റ്റി ഓഹരികള്‍ കുതിപ്പില്‍ മുന്നില്‍


Money Desk

സെന്‍സെക്‌സ് 1,564.45 പോയന്റ് ഉയര്‍ന്ന് 59,537.07ലും നിഫ്റ്റി 446.40 പോയന്റ് നേട്ടത്തില്‍ 17,759.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

closing

Photo: Gettyimages

മുംബൈ: മെയ് 20നുശേഷമുള്ള പ്രതിദിന റെക്കോഡ് കുതിപ്പിന് സാക്ഷിയായി ദലാള്‍ സ്ട്രീറ്റ്. ഓഗസ്റ്റിലെ അവസാന വ്യാപാര ദിനത്തില്‍ കഴിഞ്ഞയാഴ്ചയിലെ എല്ലാ നഷ്ടങ്ങളെയും മറികടന്ന് സൂചികകള്‍ കുതിച്ചു.

സെന്‍സെക്‌സ് 1,564.45 പോയന്റ് ഉയര്‍ന്ന് 59,537.07ലും നിഫ്റ്റി 446.40 പോയന്റ് നേട്ടത്തില്‍ 17,759.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പവലിന്റെ വാക്കുകേട്ട് കഴിഞ്ഞ ദിവസം തകര്‍ച്ചനേരിട്ട വിപണിയില്‍ മികച്ച മുന്നേറ്റമുണ്ടായത് നിക്ഷേപകരുടെ ആത്മവിശ്വസം ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ച് പിന്‍വാങ്ങിയെങ്കിലും ആഭ്യന്തര നിക്ഷേപകരുടെ ആത്മവിശ്വാസമാണ് വിപണിയെ മികച്ച ഉയരത്തില്‍ ക്ലോസ് ചെയ്യാന്‍ സഹായിച്ചത്.

ചൊവാഴ്ചയിലെ മുന്നേറ്റത്തിന് എല്ലാ സെക്ടറുകളും സാക്ഷിയായി. നിഫ്റ്റി റിയാല്‍റ്റി സൂചികയാണ് നേട്ടത്തില്‍ മുന്നില്‍. മൂന്നുശതമാനമാണ് സൂചിക ഉയര്‍ന്നത്. ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം എന്നിവ 2.7ശതമാനും ഐടി 2.5ശതമാനവും എഫ്എംസിജി 1.7ശതമാനവും നേട്ടമുണ്ടാക്കി.

ബജാജ് ഓട്ടോ, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഒഹരികള്‍ 3-5ശതമാനം നേട്ടമുണ്ടാക്കി.

Also Read
പാഠം 179

'മ്യൂച്വൽ ഫണ്ട് തട്ടിപ്പാണോ-ഓഹരിയാണോ മെച്ചം?' ...

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: Sensex zooms 1,500 pts; auto, realty top gainers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented