Photo: Gettyimages
സമീപ കാലയളവിലെ മികച്ച മുന്നേറ്റവുമായി സാമ്പത്തിക വര്‍ഷത്തെ അവസാന വ്യാപാര ദിനത്തില്‍ വിപണി. ആയിരം പോയന്റിന്റെ കുതിപ്പാണ് സെന്‍സെക്‌സിലുണ്ടായത്. നിഫ്റ്റിയാകട്ടെ 17,300 പിന്നിടുകയും ചെയ്തു. വെള്ളിയാഴ്ചയിലെ വ്യാപരത്തില്‍ മാത്രം നിക്ഷേപകരുടെ സമ്പത്തില്‍ 3.86 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 258.57 ലക്ഷം കോടി കടന്നു.
ഇതൊരു താല്‍ക്കാലിക പ്രതിഭാസമാകാം. ആഗോളതലത്തില്‍ തുടരുന്ന അനിശ്ചിതത്വവും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റവില്‍പനക്കാരായി മാറിയേക്കാമെന്നതും സുസ്ഥിരമായ റാലിക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു.
ആഗോള വിപണി
യു.എസ് വിപണികളിലെ മുന്നേറ്റം രാജ്യത്തെ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തി. നാസ്ദാക്കും ഡൗ ജോണ്‍സും എസ്.ആന്‍ഡ്.പി 500 സൂചികയും തരക്കേടില്ലാത്ത നേട്ടമുണ്ടാക്കിയതോടെ രാജ്യത്തെ സൂചികകളിലും കുതിപ്പ് പ്രകടമായി. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിക്ക് അയവുവന്നതാണ് യുഎസ് സൂചികകളിലെ നേട്ടത്തിന് പിന്നില്‍. ടെക് ഓഹരികളിലും മുന്നേറ്റമുണ്ടായി. ജപ്പാന്റെ നിക്കി ഒരു ശതമാനവും ഹോങ്കോങിന്റെ ഹാങ്‌സെങ് 0.5ശതമാനവും ഉയര്‍ന്നു.
%20(1).png?$p=181f81f&&q=0.8)
വിദേശ നിക്ഷേപകര്‍
താല്‍ക്കാലികമായെങ്കിലും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തിരിച്ചുവരവ് വിപണിക്ക് ഉണര്‍വേകി. 1,245 കോടി രൂപയുടെ ഓഹരികളിലാണ് ബുധനാഴ്ച ഇവര്‍ നിക്ഷേപം നടത്തിയത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 823 കോടി രൂപയുടെ നിക്ഷേപം നടത്തുകയും ചെയ്തു. തിരുത്തലില്‍ ഓഹരി വിലകള്‍ ആകര്‍ഷകമായതിന് പിന്നാലെയാണ് എഫ്.ഐ.ഐസിന്റെ തിരിച്ചുവരവ്.
ആര്‍ബിഐ നയം
അടുത്തയാഴ്ച നടക്കാനിരിക്കുന്ന പണവായ്പാ നയയോഗത്തില്‍ കാല്‍ ശതമാനം നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. നിരക്ക് വര്‍ധന കുറയാനുള്ള പ്രവണ നിലനില്‍ക്കുന്നത് വിപണിയില്‍ അനുകൂല തരംഗമുയര്‍ത്തി.
.png?$p=c0b1fbf&&q=0.8)
റിലയയന്‍സിന്റെ കുതിപ്പ്
നിഫ്റ്റിയുടെ മുന്നേറ്റത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ചുക്കാന്‍ പിടിച്ചത്. ഓഹരി വില 4.8 ശതമാനം ഉയര്‍ന്ന് 2,340 രൂപയിലെത്തി. ധനകാര്യ സേവന ബിസിനസിനെ വേര്‍തിരിക്കാനുള്ള ബോര്‍ഡ് തീരുമാനമാണ് കുതിപ്പിന് പിന്നില്‍. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നേതൃത്വത്തില്‍ ഉപഭോക്തൃ-വ്യാപാര വായ്പാ മേഖലയാണ് ലക്ഷ്യമിടുന്നത്.
Content Highlights: sensex zooms 1,000 points; factors behind the rally
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..