മുംബൈ: നിക്ഷേപകരുടെ വാങ്ങൽതാൽപര്യം ഓഹരി വിപണിയെ റെക്കോഡ് കീഴടക്കാൻ സഹായിച്ചു. ഫാർമ, ഐടി, എഫ്എംസിജി, ധനകാര്യ ഓഹരികൾ ഉൾപ്പടെയുള്ളവ മികവുകാട്ടി. 

ദിനവ്യാപാരത്തിനിടെ സെൻസെക്‌സ് 53,887 നിലവാരംവരെ ഉയർന്നു. നിഫ്റ്റിയാകട്ടെ 16,146ലുമെത്തി. പ്രധാന സൂചികകളോടൊപ്പം മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികളും കുതിച്ചു. ഒടുവിൽ സെൻസെക്‌സ് 873 പോയന്റ് നേട്ടത്തിൽ 53,823.36ലും നിഫ്റ്റി 246 പോയന്റ് ഉയർന്ന് 16,130ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

പ്രതീക്ഷിച്ചതിലും മികച്ച കോർപറേറ്റ് ഫലങ്ങളും ജിഎസ്ടി വരുമാനത്തിലെ വർധനവും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. അപ്രതീക്ഷിതമായിരുന്നു പിന്നെ വിപണിയിലെ കുതിപ്പ്. ബിഎസ്ഇയിലെ കണക്കുപ്രകാരം 2.37 ലക്ഷംകോടി രൂപയുടെ വർധനവാണ് നിക്ഷേപകരുടെ ആസ്തിയിലുണ്ടായത്. 

ടൈറ്റാൻ, എച്ച്ഡിഎഫ്‌സി, ഇൻഡസിൻഡ് ബാങ്ക്, നെസ് ലെ, ആക്‌സിസ് ബാങ്ക്, എസ്ബിഐ, സൺ ഫാർമ, അൾട്രടെക് സിമെന്റ്‌സ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. 

Sensex up 874 pts at 53,823:BSE m-cap tops Rs 240 trn