കുതിപ്പിന്റെവഴിയില്‍ സൂചികകള്‍: സെന്‍സെക്‌സില്‍ 630 പോയന്റ് നേട്ടം, നിഫ്റ്റി 16,500 കടന്നു


ഉത്പന്നവിലയിലെ കുറവ് ഭാവിയില്‍ പണപ്പെരുപ്പം താഴാനിടയാക്കുമെന്ന പ്രതീക്ഷയാണ് വിപണി നേട്ടമാക്കിയത്.

closing

Photo:Gettyimages

മുംബൈ: തിരുത്തലിന്റെ ദിനങ്ങള്‍ പിന്നിട്ട് മൂന്നാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ, ലോഹം ഉള്‍പ്പെടെയുള്ള കമ്മോഡിറ്റികളുടെ വിലയില്‍ കുറവുണ്ടായതാണ് വിപണിക്ക് കരുത്തായത്.

ഉത്പന്നവിലയിലെ കുറവ് ഭാവിയില്‍ പണപ്പെരുപ്പം താഴാനിടയാക്കുമെന്ന പ്രതീക്ഷയാണ് വിപണി നേട്ടമാക്കിയത്. ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടായതോടെ രാജ്യത്തെ എണ്ണ ഉത്പാദകര്‍ക്കുമേല്‍ ചുമത്തിയ അധിക നികുതി സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.

യുഎസിലെ തൊഴിലില്ലായ്മയില്‍ കുറവുണ്ടായതും മികച്ച കോര്‍പറേറ്റ് ഫലങ്ങളും ആഗോളതലത്തില്‍ നിക്ഷേപക ആത്മവിശ്വാസം വര്‍ധിപ്പിച്ചു. മാസങ്ങളോളം അറ്റ വില്പനക്കാരായിരുന്ന വിദേശ നിക്ഷേപകര്‍ തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതും ആഭ്യന്തര സൂചികകള്‍ക്ക് കരുത്തേകി.

സെന്‍സെക്‌സ് 629.91 പോയന്റ് ഉയര്‍ന്ന് 55,397.53ലും നിഫ്റ്റി 180.30 പോയന്റ് നേട്ടത്തില്‍ 16,520.80ലുമാണ് ക്ലോസ് ചെയ്തത്. ഐടി, മെറ്റല്‍, എഫ്എംസിജി ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎന്‍ജിസി, ടെക് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ രണ്ടുശതമാനത്തോളം ഉയര്‍ന്നു.

Also Read

ആഗോള വിലയിൽ ഇടിവ്: ഇന്ധന കയറ്റുമതിക്ക്‌ ...

എച്ച്ഡിഎഫ്‌സി ലൈഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു. ആര്‍ബിഐയുടെ ശക്തമായ ഇടപെടലുണ്ടായെങ്കിലും രൂപയുടെ മൂല്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ഡോളറിനെതിരെ 79.99 നിലവാരത്തിലായിരുന്നു ക്ലോസ് ചെയ്തത്.

Content Highlights: Sensex up 630 points, Nifty atop 16,500

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented