ചാഞ്ചാട്ടംനേരിട്ട് സൂചികകള്‍: നിഫ്റ്റി 17,600ല്‍ ക്ലോസ് ചെയ്തു


ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയാണ് രാജ്യത്തെ സൂചികകളെയും സമ്മര്‍ദത്തിലാക്കിയത്.

Photo:AFP

മുംബൈ: കനത്ത ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 54 പോയന്റ് ഉയര്‍ന്ന് 59,085ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 17,605ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയാണ് രാജ്യത്തെ സൂചികകളെയും സമ്മര്‍ദത്തിലാക്കിയത്. ആഗോളതലത്തില്‍ വളര്‍ച്ച സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ മികവാണ് വിപണിയെ താങ്ങിനിര്‍ത്തുന്നത്.



ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, എല്‍ആന്‍ഡ്ടി, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബപിസിഎല്‍, ഡിവീസ് ലാബ്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, സണ്‍ ഫാര്‍മ, ഐടിസി, ബ്രിട്ടാനിയ, എസ്ബിഐ, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മീഡിയ, റിയാല്‍റ്റി, സ്വകാര്യ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. ഐടി, ഫാര്‍മ സൂചികകള്‍ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.5ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read

എൻഡിടിവി പിടിച്ചടക്കാൻ അദാനി പയറ്റിയത് ...

ഓഹരി വിലയും പലിശ നിരക്കും: പരസ്പര വിരുദ്ധ ...

രൂപയുടെ മൂല്യം ഡോളറിനെതിരെ നേരിയ നേട്ടത്തില്‍ 79.81 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

Content Highlights: Sensex up 54 pts, Nifty holds 17,600


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented