സെന്‍സെക്‌സ് 515 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 17,650ന് മുകളില്‍


നിഫ്റ്റി ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്‌സ്, ഐടി, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു.

closing

Photo:Gettyimages

മുംബൈ: യു.എസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറവ് രേഖപ്പെടുത്തിയത് ആഗോള തലത്തില്‍ സൂചികകള്‍ നേട്ടമാക്കി.

സെന്‍സെക്‌സ് 515.31 പോയന്റ് ഉയര്‍ന്ന് 59,332.60ലും നിഫ്റ്റി 124.20 പോയന്റ് നേട്ടത്തില്‍ 17,659ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ് കേന്ദ്ര ബാങ്ക് നിരക്ക് വര്‍ധന മുക്കാല്‍ ശതമാനത്തില്‍നിന്ന് അരശതമാനമായി കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതോടെ ആഗോളതലത്തില്‍ സൂചികകള്‍ നേട്ടമുണ്ടാക്കി. യുഎസ് ട്രഷറി ആദായം കുറയുകയുംചെയ്തു.

ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Also Read
പാഠം 178

എസ്‌.ഐ.പിയിൽനിന്ന് നേട്ടം ഉറപ്പാണോ? 25 ...

സെക്ടറല്‍ സൂചികകളില്‍ എഫ്എംസിജി ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്‌സ്, ഐടി, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.5ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: Sensex up 515 pts, Nifty tops 17,650


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented