സെൻസെക്‌സ് 50,000ന് താഴെ ക്ലോസ്‌ചെയ്തു: മെറ്റൽ ഓഹരികൾ നേട്ടമുണ്ടാക്കി


മെറ്റൽ സൂചിക 4.5ശതമാനം നേട്ടമുണ്ടാക്കി. ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം നഷ്ടത്തിലായി.

Photo:AFP

മുംബൈ: മികച്ച നേട്ടത്തോടെ തുടങ്ങിയ സൂചികകൾ കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഫ്യൂച്ചർ ആന്റ് ഓപ്ഷൻസ് കരാറുകളുടെ കാലാവധി തീരുന്ന ദിവസമായിരുന്നു.

സെൻസെക്‌സ് 32.10 പോയന്റ് നേട്ടത്തിൽ 49,765.94ലിലും നിഫ്റ്റി 30.40 പോയന്റ് ഉയർന്ന് 14,849.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലത്തെ വ്യാപാരത്തിനിടെ സെൻസെക്‌സ് 50,000വും നിഫ്റ്റി 15,000വും കടന്നിരുന്നു.

ബിഎസ്ഇയിലെ 1376 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1505 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല.

ജെഎസ്ഡബ്ലിയു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

മെറ്റൽ സൂചിക 4.5ശതമാനം നേട്ടമുണ്ടാക്കി. ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം നഷ്ടത്തിലായി. കാര്യമായ നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധനവുണ്ടായി. 32 പൈസയുടെ വർധനവോടെ 74.04ലിലാണ് ക്ലോസ് ചെയ്തത്.

Sensex up 32 pts, ends April series below 50,000; metals shine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented