സെന്‍സെക്‌സില്‍ 286 പോയന്റ് നേട്ടത്തോടെ തുടക്കം; നിഫ്റ്റി 18,000ന് മുകളില്‍


സെക്ടറല്‍ സൂചികകളില്‍ ഓട്ടോ, ധനകാര്യം, ഊര്‍ജം എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും 0.5ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. 

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 286 പോയന്റ് ഉയര്‍ന്ന് 60,633ലും നിഫ്റ്റി 82 പോയന്റ് നേട്ടത്തില്‍ 18,086ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോളതലത്തില്‍ സൂചികകള്‍ നഷ്ടത്തില്‍നിന്ന് തിരിച്ചുകയറിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വ്യാപാരം ആരംഭിച്ചയുടനെ എസ്ബിഐയുടെ ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 578 രൂപയിലെത്തി.

കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, എന്‍ടിപിസി, അദാനി പോര്‍ട്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, യുപില്‍, എസ്ബിഐ ലൈഫ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Also Read
പാഠം 181

മാന്ദ്യഭീതിയിൽ ഐടി: കുറഞ്ഞ വിലയിൽ ഏതൊക്കെ ...

സെക്ടറല്‍ സൂചികകളില്‍ ഓട്ടോ, ധനകാര്യം, ഊര്‍ജം എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും 0.5ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex up 286 points, Nifty above 18,050


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented