സെന്‍സെക്‌സില്‍ 236 പോയന്റ് നേട്ടം: നിഫ്റ്റി 17,600 കടന്നു


വികസിത വിപണികളെ അപേക്ഷിച്ച് സംവത് 2079ല്‍ ഇന്ത്യന്‍ വിപണി മികച്ച പ്രകടനം നടത്തുമെന്നാണ് വിലയിരുത്തല്‍.

opening

Photo: Gettyimages

മുംബൈ: സംവത് 2078ന്റെ അവസാന വ്യാപാര ദിനത്തില്‍ വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,600 പിന്നിട്ടു. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകള്‍ക്കും അനുകൂല സാഹചര്യമൊരുക്കിയത്. സെന്‍സെക്‌സ് 236 പോയന്റ് ഉയര്‍ന്ന് 59,439ലും നിഫ്റ്റി 59 പോയന്റ് നേട്ടത്തില്‍ 17,623ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആക്‌സിസ് ബാങ്ക്, ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, എസ്ബിഐ, അള്‍ട്രടെക് സിമെന്റ്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയന്റ്‌സ്, എന്‍ടിപിസി, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എച്ച്‌സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടിയാണ് നഷ്ടത്തില്‍. ബാങ്ക്, ഉപഭോക്തൃ ഉത്പന്നം ഉള്‍പ്പടെയുള്ളവ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ ഒരുശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.

വികസിത വിപണികളെ അപേക്ഷിച്ച് സംവത് 2079ല്‍ ഇന്ത്യന്‍ വിപണി മികച്ച പ്രകടനം നടത്തുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ റീട്ടെയില്‍ നിക്ഷേപകരുടെ പിന്തുണ വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്കിനെ പ്രതിരോധിക്കാന്‍ തക്ക ശക്തിനേടിയതാണ് പ്രധാനം.

Content Highlights: Sensex up 236 points, Nifty50 above 17,600


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented