ഉത്പന്നവിലകളിലെ കുറവ് നേട്ടമാക്കി സൂചികകള്‍: സെന്‍സെക്‌സില്‍ 280 പോയന്റ് മുന്നേറ്റം


opening

Photo: Gettyimages

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 16000ന് മുകളിലെത്തി. ആഗോളതലത്തില്‍ ഉത്പന്ന വിലകളില്‍ കുറവുണ്ടായതാണ് വിപണിക്ക് കരുത്തായത്.

സെന്‍സെക്‌സ് 280 പോയന്റ് ഉയര്‍ന്ന് 53,696ലും നിഫ്റ്റി 84 പോയന്റ് നേട്ടത്തില്‍ 16,023ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

എച്ച്‌സിഎല്‍ ടെക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

എഫ്എംസിജി, ഐടി, മീഡിയ, ഓട്ടോ, റിയാല്‍റ്റി ഉള്‍പ്പടെയുള്ള സെക്ടറല്‍ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ 0.50ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Also Read
പാഠം 175

ആദായനികുതി ഇങ്ങനെ കണക്കാക്കാം: പിഴവുകൾ ...

ഇതുവരെ അറ്റവില്പനക്കാരായിരുന്ന വിദേശ നിക്ഷേപകര്‍ ഏറെക്കാലത്തിനുശേഷം രാജ്യത്തെ ഓഹരി വിപണിയില്‍ 309.06 കോടി രൂപയുടെ നിക്ഷേപം നടത്തി. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 556.40 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിയുകയുംചെയ്തു.

Content Highlights: Sensex up 200 pts, Nifty tests 16K

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented