സെന്‍സെക്‌സില്‍ 100 പോയന്റ് നേട്ടം: നിഫ്റ്റി 17,850 കടന്നു


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, എഫ്എംസിജി എന്നിവയാണ് നേട്ടത്തില്‍. ഐടി സൂചിക നഷ്ടത്തിലുമാണ്.

opening

Photo:Gettyimages

മുംബൈ: ഓഹരി സൂചികകളില്‍ മുന്നേറ്റം തുടരുന്നു. നിഫ്റ്റി 17,850ന് മുകളിലെത്തി. സെന്‍സെക്‌സ് 100 പോയന്റ് ഉയര്‍ന്ന് 59,943ലും നിഫ്റ്റി 30 പോയന്റ് നേട്ടത്തില്‍ 17,850ന് മുകളിലുമാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണികളിലെ മുന്നേറ്റവും രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായ മാസങ്ങളില്‍ കുറയുന്ന പ്രവണതയുമാണ് വിപണി നേട്ടമാക്കിയത്.

എന്‍ടിപിസി, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക്, ഐടിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നെസ് ലെ, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, എഫ്എംസിജി എന്നിവയാണ് നേട്ടത്തില്‍. ഐടി സൂചിക നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഏഷ്യന്‍ സൂചികകളില്‍ മികച്ച നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. കയറ്റുമതി വര്‍ധിച്ചതിനെതുടര്‍ന്ന് ജപ്പാന്റെ സൂചികയായ നിക്കി കുതിപ്പ് രേഖപ്പെടുത്തി. മറ്റ് സൂചികകളും നേട്ടത്തിലാണ്.

Also Read
FREEDOM@40

സമ്പന്നനാകാം: 40-ാംവയസ്സിൽ സാമ്പത്തിക സ്വാതന്ത്ര്യം ...

വിദേശ നിക്ഷേപകര്‍ ചൊവാഴ്ച 1,376.84 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. അതേസമയം, മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 136.24 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കുകയുംചെയ്തു.

Content Highlights: Sensex up 100pts, Nifty50 above 17,850


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented