കനത്ത നഷ്ടത്തില്‍ വിപണി: തകര്‍ച്ചയ്ക്കുപിന്നിലെ കാരണങ്ങള്‍ അറിയാം


Money Desk

ഡോളര്‍ സൂചിക 100ന് മുകളില്‍ തുടരുന്നതും യുഎസിലെ പത്തുവര്‍ഷത്തെ ട്രഷറി ആദായം 2.8ശതമാനത്തിലേയ്ക്ക് കുതിച്ചതും റഷ്യ-യുക്രൈന്‍ സംഘര്‍ഷം അനിശ്ചിതമായി നീളുന്നതിന്റെ ആഘാതവുമൊക്കെയാണ് വിപണിയെ നെഗറ്റീവ് സോണിലേയ്ക്ക് മാറ്റിയത്. 

Market Crash

Photo: Gettyimages

നീണ്ട അവധിക്കുശേഷം വ്യാപാരം ആരംഭിച്ചപ്പോള്‍ സൂചികകള്‍ നേരിട്ടത് കനത്ത തകര്‍ച്ച. സെന്‍സെക്‌സിന് 1200ഉം നിഫ്റ്റിക്ക് 300ഉം പോയന്റുകള്‍ നഷ്ടമായി.

ഐടി സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. സൂചിക നാലു ശതമാനം താഴ്ന്നപ്പോള്‍, ഇന്‍ഫോസിസ് നേരിട്ടത് ആറുശതമാനം തകര്‍ച്ചയാണ്. എംഫസിസ്, ടെക് മഹീന്ദ്ര, മൈന്‍ഡ്ട്രീ, ടിസിഎസ് തുടങ്ങിയ ഐടി ഓഹരികളും നഷ്ടത്തിലാണ്.

ഡോളര്‍ സൂചിക 100ന് മുകളില്‍ തുടരുന്നതും യുഎസിലെ പത്തുവര്‍ഷത്തെ ട്രഷറി ആദായം 2.8ശതമാനത്തിലേയ്ക്ക് കുതിച്ചതും റഷ്യ-യുക്രൈന്‍ സംഘര്‍ഷം അനിശ്ചിതമായി നീളുന്നതിന്റെ ആഘാതവുമൊക്കെയാണ് വിപണിയെ നെഗറ്റീവ് സോണിലേയ്ക്ക് മാറ്റിയത്.

തകര്‍ച്ചയുടെ കാരണങ്ങള്‍ അറിയാം:

പണപ്പെരുപ്പം
രാജ്യത്തെ മാര്‍ച്ചിലെ ഉപഭോക്തൃ വില സൂചിക 6.95ശതമാനത്തിലെത്തിയിരിക്കുന്നു. നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ ആര്‍ബിഐക്ക് കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ആറുതവണയെങ്കിലും നിരക്ക് വര്‍ധിപ്പിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ എട്ടിലെ പണവായ്പാ നയ പ്രഖ്യാപനത്തിനുശേഷം സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം ഒറ്റദിവസംകൊണ്ട് 7.21 ശതമാനത്തിലെത്തി. 2023 ഏപ്രിലിലോടെ റിപ്പോ നിരക്ക് 5.5ശതമാനമെങ്കിലുമാകുമെന്നാണ് വിലയിരുത്തല്‍.

ആഗോള വിപണികള്‍ നഷ്ടത്തില്‍
യുഎസ് കടപ്പത്ര ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്തുനേടിയതും ആഗോളതലത്തില്‍ സൂചികകളെ ബാധിച്ചു. വായ്പാനയം കര്‍ശനമാക്കാനുള്ള യുഎസിന്റെ തീരുമാനം ആഗോളലതലത്തില്‍ ചലനങ്ങളുണ്ടാക്കും. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളെയും ആവഴി തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമാകുന്നതോടെ ആഗോളതലത്തില്‍ ഓഹരി സൂചികകള്‍ക്ക് തിരിച്ചടിയാകും.

അസംസ്‌കൃത എണ്ണവില
യുക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത് ക്രൂഡ് ഓയില്‍ വില കുതിക്കാനിടയാക്കി. ഇടയ്ക്ക് വിലയില്‍ കുറവുണ്ടായെങ്കിലും തിങ്കളാഴ്ച ബാരലിന് 1.3ശതമാനംകൂടി 113.20 ഡോളര്‍ നിലവാരത്തിലെത്തി.

ഐടി സൂചികയിലെ ഇടിവ്
മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസ് ആറുശതമാനമാണ് തകര്‍ച്ച നേരിട്ടത്. ഐടി സൂചികയാകട്ടെ നാലുശതമാനം താഴുകയുംചെയ്തു. മാര്‍ച്ച് പാദത്തില്‍ പ്രതീക്ഷിച്ച ആദായം ലഭിക്കാതായതോടെ അനലിസ്റ്റുകള്‍ ഇന്‍ഫോസിസിന്റെ ഭാവി വരുമാന പ്രതീക്ഷ താഴ്ത്തിയത് കമ്പനിയെ ബാധിച്ചു. 2020 മാര്‍ച്ച് 23നുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്‍ഫോസിസ് നേരിട്ടത്. വരുമാനം കുറയാനുള്ള സാധ്യത ഐടി കമ്പനികളെയെല്ലാം ബാധിച്ചു.

Content Highlights: Sensex tanks today; Key reasons behind the sharp fall

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented