സെന്‍സെക്‌സില്‍ 200 പോയന്റ് നഷ്ടം: നിഫ്റ്റി 17,250ന് താഴെ ക്ലോസ് ചെയ്തു


നിഫ്റ്റി ഐടി ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലായി. പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍ സൂചികകള്‍ ഒരു ശതമാനം വീതം താഴ്ന്നു.

Photo: Gettyimages

മുംബൈ: ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെ സൂചികകളെയും ബാധിച്ചു. കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നിഫ്റ്റി 17,250ന് താഴെ ക്ലോസ് ചെയ്തു.

ദിനവ്യാപാരത്തിനിടെ 760 പോയന്റിന്റെ ചാഞ്ചാട്ടം നേരിട്ട സെന്‍സെക്‌സ്, ഐടി-ഓട്ടോ-ബാങ്ക് ഓഹരികളുടെ കരുത്തില്‍ നഷ്ടം പരിമിതപ്പെടുത്തി.



സെന്‍സെക്‌സ് 200.18 പോയന്റ് നഷ്ടത്തില്‍ 57,991.11ലും നിഫ്റ്റി 73.70 പോയന്റ് താഴ്ന്ന് 17,241ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ സൂചികകളും കനത്ത നഷ്ടംനേരിട്ടു.

ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും തകര്‍ച്ചയിലായത്. ആക്‌സിസ് ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.

നിഫ്റ്റി ഐടി ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലായി. പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍ സൂചികകള്‍ ഒരു ശതമാനം വീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികള്‍ക്കാകട്ടെ 0.50ശതമാനം വീതം നഷ്ടമായി.

Content Highlights: Sensex swings 760 pts, ends 200 pts down; Nifty holds 17,200


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented