സെന്‍സെക്‌സില്‍ 511 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,900കടന്നു


നിഫ്റ്റി ഐടി, ഫാര്‍മ ഒരുശതമാനംവീതം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

opening

Photo: Gettyimages

മുംബൈ: ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സാഹചര്യം നേട്ടമാക്കി ഇന്ത്യന്‍ വിപണി. മാസത്തിന്റെ അവസാന ദിനത്തില്‍ സൂചിക 17,900 കടന്നു. സെന്‍സെക്‌സ് 511 പോയന്റ് ഉയര്‍ന്ന് 60,471ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തില്‍ 17,934ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

മാതൃവിപണിയായ യുഎസില്‍നിന്നുള്ള അനുകൂല സൂചനകളാണ് വിപണിക്ക് കരുത്തായത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ കുറയുന്നതും സമ്പദ്ഘടനയുടെ മുന്നേറ്റവും മാന്ദ്യഭീതി അകറ്റിയേക്കുമെന്ന പ്രതീക്ഷയുമൊക്കെയാണ് വിപണിയില്‍ പ്രതിഫലിച്ചത്. വിദേശ നിക്ഷേപകര്‍ തിരിച്ചുവരുന്നതിന്റെ സൂചനയും സൂചികകള്‍ നേട്ടമാക്കി.



ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ആക്‌സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ടിസിഎസ്, സണ്‍ ഫാര്‍മ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

Also Read

കാറ്, വിവാഹം, റിട്ടയർമെന്റ്: പ്രസന്നകുമാർ ...

മിക്കവാറും സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. നിഫ്റ്റി ഐടി, ഫാര്‍മ ഒരുശതമാനംവീതം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex surges 511 points, Nifty above 17,900


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented