വിപണിയില്‍ വീണ്ടും കുതിപ്പ്: നിഫ്റ്റി 17,000കടന്നു


ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

opening

Photo:Gettyimages

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നേട്ടംആവര്‍ത്തിച്ച് സൂചികകള്‍. നിഫ്റ്റി വീണ്ടും 17,000ന് മുകളിലേയ്ക്ക് കുതിച്ചു. സെന്‍സെക്‌സ് 508 പോയന്റ് ഉയര്‍ന്ന് 57,366ലും നിഫ്റ്റി 154 പോയന്റ് നേട്ടത്തില്‍ 17,084ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മാന്ദ്യ സാധ്യത തള്ളിയതാണ് ആഗോളതലത്തില്‍ സൂചികകള്‍ നേട്ടമാക്കിയത്. സെപ്റ്റംബറിനുശേഷം നിരക്ക് വര്‍ധന മന്ദഗതിയിലായേക്കാമെന്ന വിലയിരുത്തലുകളും വിപണികള്‍ക്ക് കരുത്തായി.

വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലില്‍ കുറവുണ്ടായതും ഇടക്കിടെയുള്ള അവരുടെ തിരിച്ചുവരവും ആഭ്യന്തര വിപണിയില്‍ ഉണര്‍വുണ്ടാക്കുകയുംചെയ്തു.

ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, എല്‍ആന്‍ഡ്ടി, ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

Also Read

മാന്ദ്യത്തെ പേടിയില്ല; പോൾ വോൾക്കറുടെ തന്ത്രംപയറ്റി ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, ഐടി, മെറ്റല്‍ തുടങ്ങിയവയാണ് നേട്ടത്തില്‍ മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex soars 500 pts, Nifty tops 17,100

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented