Photo: Gettyimages
മുംബൈ: യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിച്ചതുപോലെ മുക്കാല്‍ ശതമാനം നിരക്ക് ഉയര്‍ത്തിയിട്ടും വിപണി കുതിച്ചു. സെന്‍സെക്സ് 519 പോയന്റ് നേട്ടത്തില്‍ 56,336ലും നിഫ്റ്റി 139 പോയന്റ് ഉയര്‍ന്ന് 16,781ലുമാണ് വ്യാപാരം ആരംഭിച്ചത്.
യുഎസ് സൂചികകളായ എസ്ആന്‍ഡ്പിയും നാസ്ദാക്കും യഥാക്രമം 2.62 ശതമാനവും 4.06ശതമാനവും നേട്ടമുണ്ടാക്കിയതിനുപിന്നാലെയാണ് ആഭ്യന്തര വിപണിയിലും മുന്നേറ്റം.
അടുത്ത ഫെഡ് യോഗത്തിലും നിരക്ക് വര്‍ധനയുണ്ടാകുമെന്ന സൂചന നല്‍കിയിട്ടും വിപണിയെ അത് ബാധിച്ചില്ല. തൊഴില്‍മേഖലയില്‍ കാര്യമായ മുന്നേറ്റമുണ്ടെന്നും മാന്ദ്യത്തിലാണെന്ന് കരുതുന്നില്ലെന്നുമുള്ള ഫെഡ് മേധാവിയുടെ നിരീക്ഷണമാണ് വിപണി നേട്ടമാക്കിയത്.
ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, എഫ്എംസിജി, ഐടി, റിയാല്‍റ്റി തുടങ്ങിയ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഫാര്‍മ സൂചികയാണ് നഷ്ടത്തില്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..