മുംബൈ: ഏഴ് ദിവസത്തെ നേട്ടത്തിന് താല്‍ക്കാലിക വിരമാമിട്ട് സൂചികകള്‍. പാദഫലങ്ങളിലെ മികവില്‍ എക്കാലത്തെയും ഉയരംകുറിച്ച വിപണിയില്‍ വ്യാപകമായി ലാഭമെടുപ്പുണ്ടായതാണ് നഷ്ടത്തിനിടയാക്കിയത്.

മുന്നേറ്റം എട്ടാംദിവസം തുടര്‍ന്നപ്പോള്‍ സെന്‍സെക്‌സ് 62,193.90ലും നിഫ്റ്റി 18,583.50ലുമെത്തി. ഒടുവില്‍ 49.5 പോയന്റ് നഷ്ടത്തില്‍ 61,716 നിലവാരത്തിലാണ് സെന്‍സെക്‌സ് ക്ലോസ്‌ചെയ്തത്.

ടെക് മഹീന്ദ്ര, എൽആൻഡ്ടി, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടിസി, ടാറ്റാ മോട്ടോഴ്സ്, എച്ച്യുഎൽ, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു. 

പൊതുമേഖല ബാങ്ക്, എഫ്എംസിജി, ലോഹ സൂചികകളിൽ നിക്ഷേപതാൽപ്പര്യം വർധിച്ചു. നിഫ്റ്റി ഐടി വ്യാപാരത്തിനിടെ 2.35 ശതമാനം ഉയർന്നെങ്കിലും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിയാൽറ്റി (4.8 ശതമാനം) പൊതുമേഖ ബാങ്ക്, എഫ്എംസിജി (3 ശതമാനംവീതം) നഷ്ടനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

എട്ട് മാസത്തിനിടെ സെൻസെക്സ് ഉയർന്നത് 10,000 പോയന്റാണ്. അതായത് 19ശതമാനം.

Sensex snaps 7-day winning run, ends 50 pts down