Photo:Gettyimages
ആഗോള വ്യാപകമായുണ്ടായ വില്പന സമ്മര്‍ദത്തില്‍ രാജ്യത്തെ ഓഹരി സൂചികകളും കൂപ്പുകുത്തി. ഇത് ആറാമത്തെ ദിവസമാണ് വിപണിയില്‍ ശനിദശ. രണ്ടാംഘട്ട കോവിഡ് വ്യാപന ഭീതിയും യുഎസിലെ പുതിയ ഉത്തേജന പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വവും വിപണിയെ പിടിച്ചുകുലുക്കി.
ഇതോടെ സെന്‍സെക്‌സ് 1,114.82 പോയന്റ് തകര്‍ന്ന് 36,553.60 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 326.40 പോയന്റ് നഷ്ടത്തില്‍ 10,805.50ലേയ്ക്കു കൂപ്പുകുത്തകയുംചെയ്തു.
തകര്‍ച്ച ഇങ്ങനെ:
1 ആറു വ്യാപാര ദിനങ്ങളിലായി സെന്‍സെക്‌സിന് നഷ്ടമായത് 2,850 പോയന്റിലേറെയാണ്. നിക്ഷേപകനുണ്ടായ നഷ്ടം 10 ലക്ഷം കോടി രൂപയും.
2. 30 പ്രധാന ഓഹരികളടങ്ങിയ സെന്‍സെക്‌സില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ മാത്രമാണ് നേട്ടത്തില്‍. മാരുതി സുസുകി, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ടിസിഎസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ മൂന്നുമുതല്‍ അഞ്ചുശതമാനംവരെ നഷ്ടത്തിലായി.
3. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, യുഎസ് ഉത്തേജക പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വം എന്നിവ നിക്ഷേപകരെ വിപണിയില്‍നിന്ന് അകറ്റി. അവര്‍ ഓഹരികള്‍വിറ്റ് സുരക്ഷിത ഇടംതേടി.
4. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതോടെ കമ്മോഡിറ്റി വിപണി തകര്‍ച്ചനേരിട്ടു.
5. ആറ് പ്രധാന കറന്‍സികളുമായി താരതമ്യംചെയ്യുമ്പോള്‍ ഡോളര്‍ സൂചിക രണ്ടുമാസത്തെ ഉയര്‍ന്ന നിലവാരമായ 94.480ലെത്തി.
6. ഡോളറുമായി താരതമ്യംചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഒരുമാസത്തെ താഴ്ന്ന നിലവാരമായ 73.96ലേയ്ക്കു കൂപ്പുകുത്തി.
7. സാമ്പത്തിക അനിശ്ചിതത്വത്തില്‍ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്ന സ്വര്‍ണത്തിനും ഇത്തവണ അടിപതറി. അപ്രതീക്ഷിതമായി ഡോളര്‍ നേടിയ കരുത്താണ് സ്വര്‍ണവിപണിയെ ബാധിച്ചത്. അസംസ്‌കൃത എണ്ണ ഉള്‍പ്പടെയുള്ള കമ്മോഡിറ്റികളിലും ഇത് പ്രതിഫലിച്ചു. ആഗോള വിപണിയില്‍ എണ്ണവില 40 ഡോളറിന് താഴെയെത്തി.
8.യുഎസ് സമ്പദ്ഘടന തളര്‍ച്ചയില്‍തന്നെയാണെന്ന ഫെഡ് റിസര്‍വിന്റെ ഔദ്യോഗിക വിലയിരുത്തല്‍ കൂടുതല്‍ ഉത്തജക നടപടികളുമായി മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പായി വാള്‍സ്ട്രീറ്റ് വിലയിരുത്തി.
Sensex slumps 2,500 points in 6 days. Key reasons for this selloff
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..