സെന്‍സെക്‌സില്‍ 390 പോയന്റ് നഷ്ടം: നിഫ്റ്റില്‍ 17,000ല്‍ ക്ലോസ് ചെയ്തു


ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.50ശതമാനം താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. 

Photo: Gettyimages

മുംബൈ: ആഗോള വിപണികളിലെ അനിശ്ചിതത്വവും രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നതും വിപണിയെ ബാധിച്ചു. അടുത്ത പണനയ പ്രഖ്യാപനത്തിലും റിപ്പോ നിരക്കില്‍ അര ശതമാനം വര്‍ധന വരുത്തിയേക്കുമെന്ന ആശങ്ക വിപണിയില്‍ പ്രതിഫലിച്ചു. പുറത്തുവരാനിരിക്കുന്ന യുഎസിലെ പണപ്പെരുപ്പ നിരക്കുകളും നിക്ഷേപകരെ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചു.

സെന്‍സെക്‌സ് 390.58 പോയന്റ് താഴ്ന്ന് 57,235.33ലും നിഫ്റ്റി 109.30 പോയന്റ് നഷ്ടത്തില്‍ 17,014.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിപ്രോ, അദാനി പോര്‍ട്‌സ്, എസ്ബിഐ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ ഇന്ത്യ, ടാറ്റ മോട്ടേഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

Also Read

പിടിയിലൊതുങ്ങാതെ വിലക്കയറ്റം: ആർ.ബി.ഐയുടെ ...

മെറ്റല്‍, ഹെല്‍ത്ത് കെയര്‍ ഒഴികെയുള്ള സൂചികകള്‍ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.50ശതമാനം താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: Sensex slips 391 pts, Nifty holds 17000


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented