Photo:AFP
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 118 പോയന്റ് താഴ്ന്ന് 55,953ലും നിഫ്റ്റി 29 പോയന്റ് നഷ്ടത്തില്‍ 16,689ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയും പ്രവര്‍ത്തനഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതുമാണ് സൂചികകളെ ബാധിച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, അള്‍ട്രടെക് സിമെന്റ്സ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, മെറ്റല്‍, മീഡിയ തുടങ്ങിയ സൂചികകളാണ് നേട്ടത്തില്‍. ഐടി, റിയാല്‍റ്റി ഉള്‍പ്പടെയുളളവ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
Also Read
ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, കാനാറ ബാങ്ക്, സെഞ്ച്വറി ടെക്സ്റ്റൈല്‍സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ജ്യോതി ലാബ്, തേജസ് നെറ്റ് വര്‍ക്സ് തുടങ്ങിയ കമ്പനികളാണ് പ്രവര്‍ത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..