തുടക്കത്തിലെ നഷ്ടം കുറച്ച് സൂചികകള്‍: നിഫ്റ്റി 17,900ന് മുകളില്‍ തിരികെയെത്തി


ആഗോള സമ്പദ് വ്യവസ്ഥയിലെ ചലനങ്ങള്‍ പെട്ടെന്ന് പ്രതിഫലിക്കുന്നതിനാല്‍ ഐടി ഓഹരികളാണ് പ്രധാനമായും സമ്മര്‍ദത്തിലായത്.

Photo: Gettyimages

മുംബൈ: തുടക്കത്തിലെ തകര്‍ച്ചയില്‍നിന്ന് തിരിച്ചുകയറി വിപണി. യുഎസിലെ പണപ്പെരുപ്പം ആഗോളതലത്തില്‍ ഓഹരി സൂചികകളെ ബാധിച്ചെങ്കിലും അതിവേഗം നഷ്ടംകുറച്ച് വിപണി. നിഫ്റ്റി 17,900ന് മുകളില്‍ തിരികെയെത്തി.

സെന്‍സെക്‌സ് 566 പോയന്റ് നഷ്ടത്തില്‍ 60,004ലിലും നിഫ്റ്റി 157 പോയന്റ് താഴ്ന്ന് 17,912ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലെ ചലനങ്ങള്‍ പെട്ടെന്ന് പ്രതിഫലിക്കുന്നതിനാല്‍ ഐടി ഓഹരികളാണ് പ്രധാനമായും സമ്മര്‍ദത്തിലായത്.

ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ഹിന്‍ഡാല്‍കോ, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്.

വിലക്കയറ്റ സൂചിക കൂടിയ നിലയില്‍ തുടരുന്നതിനാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ഇത്തവണയും പ്രതീക്ഷിച്ചതിലും കൂടുതല്‍ നിരക്ക് വര്‍ധിപ്പിച്ചേക്കാമെന്ന വിലയിരുത്തലാണ് ആഗോളതലത്തില്‍ വിപണികളെ ബാധിച്ചത്. ഇതോടെ നാലുദിവസം തുടര്‍ന്ന റാലിക്കാണ് വിരാമമായത്.

Also Read

12 ശതമാനത്തിലധികം റിട്ടേൺ വേണോ ? ഈ വഴി ...

യുഎസ് സൂചികകള്‍ കനത്ത നഷ്ടംനേരിട്ടു. നാസ്ദാക്ക് 2020 ജൂണിനുശേഷമുള്ള ഒരുദിവസത്തെ ഏറ്റവും വലിയ നഷ്ടംനേരിട്ടു. അഞ്ചുശതമാനമാണ് ഇടിഞ്ഞത്. ഏഷ്യന്‍ സൂചികകളും നഷ്ടത്തിലാണ്. നിക്കിയും ഹാങ്‌സെങും രണ്ടുശതമാനം വീതം നഷ്ടത്തിലാണ്.

വിലകുറയുമ്പോള്‍ വാങ്ങിക്കൂട്ടുകയെന്ന തന്ത്രം പയറ്റുകയാണ് രാജ്യത്തെ റീട്ടെയില്‍ നിക്ഷേപകര്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍. അതുകൊണ്ടുതന്നെ ഈ തകര്‍ച്ച അടുത്തദിവസത്തെ ഉയര്‍ച്ചയ്ക്ക് കാരണമായേക്കാം.


Content Highlights: Sensex slides 1,100pts, Nifty50 below 17,800


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented