സെന്‍സെക്‌സില്‍ 750 പോയന്റ് നഷ്ടം: നിഫ്റ്റി 17,100ന് താഴെ


മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും രണ്ടുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

opening

Photo: Gettyimages

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 17,200ന് താഴെയെത്തി. സെന്‍സെക്‌സ് 750 പോയന്റ് നഷ്ടത്തില്‍ 57,282ലിലും നിഫ്റ്റി 200 പോയന്റ് താഴ്ന്ന് 17,100ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. യുഎസ് ട്രഷറി ആദായം 3.73ശതമാനത്തിലെത്തിയും ഡോളര്‍ സൂചിക 113 മുകളില്‍ തുടരുന്നതുമാണ് പ്രധാനകാരണം.



വിദേശ നിക്ഷേപകര്‍ വീണ്ടും കൂട്ടത്തോടെ രാജ്യത്തെ വിപണിയില്‍നിന്ന് പിന്മാറാന്‍ തുടങ്ങിയിട്ടുണ്ട്. ഫെഡ് റിസര്‍വിന്റെ നിരക്കുയര്‍ത്തല്‍ തുടരുന്നതിനാല്‍ മാന്ദ്യമുണ്ടായേക്കാമെന്ന ഭീതിയും വിപണിയെ ബാധിച്ചു.

ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ഐടിസി, എന്‍ടിപിസി, എസ്ബിഐ, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, അള്‍ട്രടെക് സിമെന്റ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, എഫ്എംസിജി, ഐടി, മെറ്റല്‍, ഫാര്‍മ ഉള്‍പ്പടെയുള്ള സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലാണ്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും രണ്ടുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex sheds 750pts, Nifty50 below 17,100


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented