സെന്‍സെക്‌സില്‍ 466 പോയന്റ് നഷ്ടം: നിഫ്റ്റി 16,900ന് താഴെ


ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

opening

Photo: Gettyimages

മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. സെന്‍സെക്‌സ് 466 പോയന്റ് നഷ്ടത്തില്‍ 56,641ലും നിഫ്റ്റി 138 പോയന്റ് താഴ്ന്ന് 16,869ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോളതലത്തില്‍ വിപണികള്‍ കനത്ത സമ്മര്‍ദ്ദിലാണ്. ഉയര്‍ന്ന നിലവാരത്തില്‍നിന്ന് നാസ്ദാക്ക് 33ശതമാനവും എസ്ആന്‍ഡ്പി 24.3ശതമാനവും താഴ്ന്നുകഴിഞ്ഞു. നിഫ്റ്റിയിലാകട്ടെ തകര്‍ച്ച 8.5ശതമാനത്തിലൊതുങ്ങി.

ശക്തമായ അടിത്തറ ഇന്ത്യയ്ക്കുണ്ടെങ്കിലും ആഗോള പ്രവണതകളില്‍നിന്ന് മാറി മറ്റൊരു ട്രാക്കിലൂടെ സഞ്ചരിക്കാനാവില്ല. മറ്റ് വിപണികളുമായി താരതമ്യംചെയ്യുമ്പോള്‍ രാജ്യത്തെ സൂചികകള്‍ ഉയര്‍ന്ന മൂല്യത്തിലാണ് ഇപ്പോഴും. അതുകൊണ്ടുതന്നെ തിരുത്തലുകള്‍ തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.

ഇന്‍ഫോസിസ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍, നെസ് ലെ, ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക് 1.11ശതമാനവും എഫ്എംസിജി 0.55ശതമാനവും മീഡിയ 0.70ശതമാനവും പൊതുമേഖല ബാങ്ക് 1.44ശതമാനവും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവ് രേഖപ്പെടുത്തി. 81.83 നിലവാരത്തിലായിരുന്നു തുടക്കം. 81.57ആയിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്.

Content Highlights: Sensex sheds 466pts, Nifty50 below 16,900


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented