സെന്‍സെക്‌സില്‍ 227 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,450ന് താഴെ


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍, ഉപഭോക്തൃ ഉത്പന്നം തുടങ്ങിയവ ഒരുശതമാനത്തോളം നഷ്ടത്തിലാണ്.

Photo: Gettyimages

മുംബൈ: നാലു ദിവസത്തെ നേട്ടത്തിനുശേഷം വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 227.42 പോയന്റ് താഴ്ന്ന് 58,879ലും നിഫ്റ്റി 81 പോയന്റ് നഷ്ടത്തില്‍ 17,430ലുമാണ് വ്യാപാരം ആരംഭിച്ചത്.

പുറത്തുവരാനിരിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍ അനുകൂലമാണെങ്കിലും ആഗോള വിപണികളിലെ പ്രവണത സമ്മര്‍ദമുയര്‍ത്തുന്നുണ്ട്. യുഎസ് കടപ്പത്ര ആദായത്തിലെ കുതിപ്പാണ് പ്രധാന ഭീഷണി. ഡോളറിന്റെ മുന്നേറ്റവും കറന്‍സികളുടെ മൂല്യമിടിവും തുടരാനാണ് സാധ്യത.



ടിസിഎസ്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, വിപ്രോ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. നെസ് ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍, ഉപഭോക്തൃ ഉത്പന്നം തുടങ്ങിയവ ഒരുശതമാനത്തോളം നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex sheds 227 points, Nifty50 below 17,450


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented