വിപണിയില്‍ നഷ്ടത്തോടെ തുടക്കം: ആര്‍ബിഐയുടെ നയതീരുമാനം കാത്ത് നിക്ഷേപകര്‍


ഓട്ടോ, എഫ്എംസിജി ഒഴികെയുള്ള സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Photo:AFP

മുംബൈ: ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രണ്ടാം ദിവസവും ആഭ്യന്തര സൂചികകളെ ബാധിച്ചു. സെന്‍സെക്‌സ് 270 പോയന്റ് നഷ്ടത്തില്‍ 60,635ലും നിഫ്റ്റി 79 പോയന്റ് താഴ്ന്ന് 18,003ലുമാണ് വ്യാപാരം ആരംഭിച്ചത്.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് പ്രതീക്ഷിച്ചതുപോലെ മുക്കാല്‍ ശതമാനം നിരക്ക് വര്‍ധനയാണ് പ്രഖ്യാപിച്ചതെങ്കിലും വിപണിയില്‍ തളര്‍ച്ചയാണുണ്ടായത്. നിരക്കുവര്‍ധനയില്‍ ഭാവിയില്‍ കുറവുവരുത്തുമെന്ന സൂചനയുണ്ടായിട്ടുപോലും വിപണി വേണ്ടരീതിയില്‍ പ്രതികരിച്ചില്ല. ആര്‍ബിഐയുടെ നയയോഗത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാജ്യത്തെ നിക്ഷേപകര്‍.



ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, വിപ്രോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ബജാജ് ഓട്ടോ, ടൈറ്റാന്‍ കമ്പനി, ഐടിസി, ടൈറ്റാന്‍ കമ്പനി, ഐഷര്‍ മോട്ടോഴ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

ഓട്ടോ, എഫ്എംസിജി ഒഴികെയുള്ള സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ഐടി, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനത്തോളം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, വോഡാഫോണ്‍ ഐഡിയ, അദാനി എന്റര്‍പ്രൈസസ്, അജന്ത ഫാര്‍മ, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയ കമ്പനികളാണ് രണ്ടാം പാദത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ വ്യാഴാഴ്ച പുറത്തുവിടുന്നത്.

Content Highlights: Sensex sheds 200pts, Nifty50 tests 18,000


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented