സൂചികകളില്‍ നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,400ന് താഴെ


opening

Photo: Gettyimages

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ നേരിയ നേട്ടത്തോടെയായിരുന്നു തുടക്കമെങ്കിലും വിപണി താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 100 പോയന്റ് താഴ്ന്ന് 58,299ലിലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 17,400ലുമാണ് വ്യാപാരം നടക്കുന്നത്.

ആര്‍ബിഐയുടെ നിരക്ക് വര്‍ധനയുക്കുശേഷം വിപണിയില്‍ കാര്യമായ നേട്ടമുണ്ടായിട്ടില്ല. ദുര്‍ബലമായ ആഗോള സാഹചര്യവും വിപണിയില്‍ ചാഞ്ചാട്ടത്തിന് കാരണമായി.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഐടിസി, എച്ച്ഡിഎഫ്‌സി, നെസ് ലെ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

ഏഷ്യ-പസഫിക്കിലെ പ്രധാന വിപണികളെല്ലാം നഷ്ടത്തിലാണ്. ജപ്പാന്റെ നിക്കിയും കൊറിയയുടെ കോസ്പിയും നഷ്ടത്തിലാണ്‌ വ്യാപാരം ആരംഭിച്ചത്.

Also Read

മൂന്നു കോടി രൂപ സമാഹരിക്കാൻ ഈ ഫണ്ടുകളിലെ ...

വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച 1,605.81 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. അതേസമയം, മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 495.94 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുകയുംചെയ്തു.

Content Highlights: Sensex sheds 100 pts, Nifty50 below 17,400


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented