സെന്‍സെക്‌സില്‍ 322 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,930ന് മുകളില്‍ ക്ലോസ് ചെയ്തു


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടിയാണ് നേട്ടത്തില്‍ മുന്നില്‍. റിയാല്‍റ്റി സൂചിക രണ്ടുശതമാനവും നേട്ടമുണ്ടാക്കി. 

Photo: Gettyimages

മുംബൈ: ആഗോള വിപണികളിലെ മുന്നേറ്റം നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. സെന്‍സെക്‌സ് 312.26 പോയന്റ് ഉയര്‍ന്ന് 60,105.40ലും നിഫ്റ്റി 97.50 പോയന്റ് ഉയര്‍ന്ന് 17,930.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പ്രഖ്യാപനങ്ങള്‍ ആഗോളതലത്തില്‍ നിക്ഷേപകര്‍ മുഖവിലയ്‌ക്കെടുക്കാതിരുന്നതാണ് സൂചികകള്‍ക്ക് കരുത്തായത്.

ടെക് മഹീന്ദ്ര, ടൈറ്റാന്‍, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, അള്‍ട്രടെക് സിമെന്റ്‌സ്, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടിയാണ് നേട്ടത്തില്‍ മുന്നില്‍. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ 1-3ശതമാനം ഉയര്‍ന്നു. റിയാല്‍റ്റി സൂചിക രണ്ടുശതമാനവും നേട്ടമുണ്ടാക്കി.

Content Highlights: Sensex rises 322 pts, Nifty tops 17,900


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented