സെന്‍സെക്‌സില്‍ 300 പോയന്റ് നേട്ടം: നിഫ്റ്റി 17,600ന് മുകളില്‍ ക്ലോസ് ചെയ്തു


മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനം നഷ്ടത്തിലായി. എഫ്എംസിജി, പൊതുമേഖല ബാങ്ക് സൂചികകളാകട്ടെ 1-2ശതമാനം ഉയരുകയുംചെയ്തു.

Photo: PUNIT PARANJPE|AFP

മുംബൈ: മൂന്നു ദിവസം നീണ്ട നഷ്ടത്തിനുശേഷം സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17.600ന് മുകളിലെത്തി. സെന്‍സെക്‌സ് 300.44 പോയന്റ് ഉയര്‍ന്ന് 59,141.23ലും നിഫ്റ്റി 91.50 പോയന്റ് നേട്ടത്തില്‍ 17,622.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിസര്‍വ് ബാങ്ക് ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ ഈയാഴ്ച അവസാനം നടക്കാനിരിക്കുന്ന യോഗ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍.

സെപ്റ്റംബര്‍ 21ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡിന്റെ വായ്പാനയ പ്രഖ്യാപനമാണ് നിര്‍ണായകം. നിരക്കില്‍ മുക്കാല്‍ ശതമാനം വര്‍ധനവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, എസ്ബിഐ ലൈഫ്, അദാനി പോര്‍ട്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Also Read

റഷ്യയിൽനിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി: ...

മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനം നഷ്ടത്തിലായി. എഫ്എംസിജി, പൊതുമേഖല ബാങ്ക് സൂചികകളാകട്ടെ 1-2ശതമാനം ഉയരുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: Sensex rises 300 pts, Nifty tops 17,600


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented