സെന്‍സെക്‌സില്‍ 300 പോയന്റ് നേട്ടം: നിഫ്റ്റി 17,400ന് മുകളില്‍


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി റിയാല്‍റ്റിയും ഓട്ടോയും 1.2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ 0.9ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

opening

Photo:AFP

മുംബൈ: യുക്രൈനിലെ കീവില്‍നിന്നും മറ്റുവടക്കന്‍ പ്രദേശങ്ങളില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാമെന്ന് റഷ്യ വ്യക്തമാക്കിയതോടെ ഓഹരി വിപണി നേട്ടമാക്കി. ബിഎസ്ഇ സെന്‍സെക്‌സ് 320 പോയന്റ് നേട്ടത്തില്‍ 58,265ലും നിഫ്റ്റി 86 പോയന്റ് ഉയര്‍ന്ന് 17,410ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, നെസ് ലെ, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തില്‍. ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി റിയാല്‍റ്റിയും ഓട്ടോയും 1.2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ 0.9ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളാണ് നഷ്ടത്തില്‍.

Content Highlights: Sensex rises 300 points, Nifty above 17,400

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section




Most Commented