മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,850 കടന്നു. ആഗോള വിപണികളിലെ നേട്ടവും മൂഡീസ് രാജ്യത്തെ റേറ്റിങ് ഉയർത്തിയതുമാണ് വിപണിയെ സ്വാധീനിച്ചത്. 

സെൻസെക്സ് 88.86 പോയന്റ് ഉയർന്ന് 59,833.74 ലും നിഫ്റ്റി 47.20 പോയന്റ് ഉയർന്ന് 17,869 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ്ഫിനാൻസ്, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ, പവർഗ്രിഡ്, ടാറ്റാസ്റ്റീൽ, ആക്സിസ്ബാങ്ക്, മാരുതി, ടിസിഎസ്, ഏഷ്യൻപെയിന്റ്, സൺഫാർമ, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. എൽആൻഡ്ടി, ഐടിസി, റിലയൻസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. 

സെക്ടറൽ സൂചികകളിൽ ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, ഫാർമ, പൊതുമേഖല ബാങ്ക് എന്നിവയെല്ലാം നേട്ടത്തിലാണ്. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, എനർജി സൂചികകൾ ഒരു ശതമാനത്തോളം ഉയർന്നു. മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം റെക്കോഡ് ഉയരമായ 25,838ഉം 29,065ഉം പിന്നിട്ടു. 

Content Highlights: sensex rise by 88 points, nifty cross 17,850