മുംബൈ: തുടക്കത്തിലെ നഷ്ടത്തിൽനിന്ന് മികച്ച നേട്ടത്തിലേക്കു കുതിച്ച് സൂചികകൾ. നിഫ്റ്റി വീണ്ടും 17,800 മറികടന്നു. വ്യാപാര ആഴ്ചയിൽ രണ്ടാമത്തെ ദിവസവും വിപണി നേട്ടമുണ്ടാക്കി. 

സെൻസെക്സ് 445.56 പേയന്റ് ഉയർന്ന് 59,744.88 ലും നിഫ്റ്റി 131 പോയന്റ് നേട്ടത്തിൽ 17,822.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒഎൻജിസി, ഇൻഡസിൻഡ്‌ ബാങ്ക്, കോൾ ഇന്ത്യ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ഹിൻഡാൽകോ, ശ്രീ സിമന്റ്സ്, സൺഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

എനർജി, ഐടി, ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകൾ 1-3 ശതമാനം ഉയർന്നു. റിയൽറ്റി, ഫാർമ, പൊതുമേഖലബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപ താൽപര്യം പ്രകടമായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3ശതമാനവും സ്‌മോൾ ക്യാപ് 0.7ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

Content Highlights: sensex rise by 445 points, nifty baove 17,800