സെൻസെക്‌സിൽ 294 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,600ന് മുകളിലെത്തി


സെക്ടറൽ സൂചികകളിൽ പവർ, ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം നേട്ടത്തിലാണ്. എഫ്എംസിജി സൂചിക നഷ്ടത്തിലുമാണ്.

Photo: Gettyimages

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,600ന് മുകളിലെത്തി. സെൻസെക്സ് 294.90 പോയന്റ് ഉയർന്ന് 59,060.48ലും നിഫ്റ്റി 83.80 പോയന്റ് ഉയർന്ന് 17,615.80ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ സമ്മിശ്ര സാഹചര്യങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ.

സെക്ടറൽ സൂചികകളിൽ പവർ, ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം നേട്ടത്തിലാണ്. എഫ്എംസിജി സൂചിക നഷ്ടത്തിലുമാണ്.

ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, എംആൻഡ്എം, ബജാജ് ഫിനാൻസ്, സൺഫാർമ, റിലയൻസ്, ആക്സിസ്ബാങ്ക്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ടാറ്റാസ്റ്റീൽ, ടിസിഎസ്, കൊട്ടക്ബാങ്ക്, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. മാരുതി, എൽറ്റി, ഹിന്ദുസ്ഥാൻ യൂണിലെവർ, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

table

Content Highlights: sensex rise above 294 points, nifty climbs above 17,600


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented