60,000 തിരിച്ചുപിടിച്ച് സെന്‍സെക്‌സ്: നിഫ്റ്റി 17,900ന് മുകളില്‍


വിപണിയിലെ മുന്നേറ്റം ഇപ്പോള്‍ ശക്തമാണ്. പ്രധാന സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും മുമ്പത്തെ റെക്കോഡ് ഉയരങ്ങളിലേയ്ക്ക് ചലിച്ചുതുടങ്ങി. 

opening

Photo:Gettyimages

മുംബൈ: സൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സെന്‍സെക്‌സ് 345 പോയന്റ് ഉയര്‍ന്ന് 60,033ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തില്‍ 17,902ലുമാണ് വ്യാപാരം ആരംംഭിച്ചത്.

പണപ്പെരുപ്പത്തെ അതിജീവിക്കാന്‍ കുത്തനെയുള്ള നിരക്കു വര്‍ധനവുമായി മുന്നോട്ടുപോകുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് ജെറോം പവല്‍ ആവര്‍ത്തിച്ചെങ്കിലും അത് മാന്ദ്യത്തിന് കാരണമാവില്ലെന്ന വിലയിരുത്തലാണ് സൂചികകള്ക്ക് കരുത്തായത്.

വിപണിയിലെ മുന്നേറ്റം ഇപ്പോള്‍ ശക്തമാണ്. പ്രധാന സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും മുമ്പത്തെ റെക്കോഡ് ഉയരങ്ങളിലേയ്ക്ക് ചലിച്ചുതുടങ്ങി.

ഹിന്‍ഡാല്‍കോ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. സിപ്ലി, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, മെറ്റല്‍ സൂചികകളാണ് മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ 0.60ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex reclaims 60K, Nifty50 above 17,900


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented