Photo: Gettyimages
മുംബൈ: അദാനി ഗ്രൂപ്പ് നേരിട്ട പ്രതിസന്ധിയില്‍ കനത്ത ചാഞ്ചാട്ടം നേരിട്ട വിപണി വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ നേട്ടത്തില്‍ തിരിച്ചെത്തി. നിഫ്റ്റി വീണ്ടും 17,700ന് മുകളിലെത്തി. സെന്‍സെക്‌സ് 60,000 കടന്നു. സെന്‍സെക്‌സ് 441 പോയന്റ് നേട്ടത്തില്‍ 60,374ലിലും നിഫ്റ്റി 112 പോയന്റ് ഉയര്‍ന്ന് 17,723ലുമാണ് വ്യാപാരം ആരംഭിച്ചത്.
യുഎസ് വിപണികളിലെ മുന്നേറ്റമാണ് സൂചികകള്‍ക്ക് കരുത്തായത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍, ബജാജ് ഫിനാന്‍സ്, എസ്ബിഐ, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി എഫ്എംസിജി, ഐടി, മെറ്റല്‍, ഫാര്‍മ ഒഴികെയുള്ള സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഐടിസി, എസ്ബിഐ, ഡിവീസ് ലാബ്, ബാങ്ക് ഓഫ് ബറോഡ, ടാറ്റ പവര്‍, വണ്‍97 കമ്യൂണിക്കേഷന്‍(പേടിഎം), മാരികോ, മണപ്പുറം ഫിനാന്‍സ്, ഇമാമി തുടങ്ങിയ കമ്പനികളാണ് ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തന ഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്പന തുടരുകയാണ്. വ്യാഴാഴ്ചമാത്രം 3,065.35 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അവര്‍ വിറ്റൊഴിഞ്ഞത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 2,371.36 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയുംചെയ്തു.
Content Highlights: Sensex reclaims 60K, Nifty50 above 17,700
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..