sensex
മുംബൈ: യുഎസില്‍നിന്നുള്ള പ്രതികൂല സൂചനകള്‍ രാജ്യത്തെ വിപണിയെയും ബാധിച്ചു. കനത്ത ചാഞ്ചാട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐടി ഓഹരികളിലെ മുന്നേറ്റമാണ് വിപണിക്ക് അനുകൂലം. സെന്‍സെക്‌സ് 61,900 നിലവാരത്തിലാണ്. നിഫ്റ്റിയാകട്ടെ 18,250ലും.
ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഐടി ഓഹരികളില്‍ ഒരു ശതമാനത്തോളം നേട്ടത്തിലാണ്. മിക്കവാറും സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്.
നാലാം പാദ ഫലങ്ങളുടെ അവസാന റൗണ്ട് ഈയാഴ്ച പ്രതീക്ഷിക്കാം. വിദേശ നിക്ഷേപകരുടെ സാന്നിധ്യവും യുഎസിലെ സംഭവവികാസങ്ങളുമാകും ഈയാഴ്ച വിപണിയെ സ്വാധീനിക്കുക.
ശ്രീ സിമെന്റ്, അദിത്യ ബിര്‍ള ഫാഷന്‍, പിബി ഫിന്‍ടെക്, ബിപിസിഎല്‍, ഇന്ത്യബുള്‍സ് ഹൗസിങ് തുടങ്ങിയ കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.
Content Highlights: Sensex rallies over 100 points as IT stocks surge


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..