ഓഹരി വിപണിയില്‍ നഷ്ടം: രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച


യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.22 നിലവാരത്തിലെത്തി.

opening

Photo: Gettyimages

മുംബൈ: രണ്ടു ദിവസത്തെ മുന്നേറ്റത്തിനു ശേഷം വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ, പ്രത്യേകിച്ച് യുഎസ് സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ്. സെന്‍സെക്‌സ് 103 പോയന്റ് നഷ്ടത്തില്‍ 58,118ലും നിഫ്റ്റി 25 പോയന്റ് താഴ്ന്ന് 17,306ലുമാണ് വ്യാപാരം നടക്കുന്നത്.

ബിപിസിഎല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.



ടൈറ്റാന്‍ കമ്പനി, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ, യുപിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

മിക്കവാറും സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലാണ്. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക ഒരു ശതമാനത്തിലേറെ താഴന്നാണ് വ്യാപാരം നടക്കുന്നത്. മിഡ്ക്യാപ്, സമോള്‍ ക്യാപ് സൂചികകളും നേരിയ നഷ്ടത്തിലാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും വാങ്ങലുകാരായി. 279.01 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കഴിഞ്ഞ ദിവസം ഇവര്‍ വാങ്ങിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 43.92 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുകയുംചെയ്തു.

രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ച നേരിട്ടു. ഡോളറിനെതിരെ 82.22 നിലവാരത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്.

ഏഷ്യന്‍ സൂചികകളിലെ നഷ്ടം:

  • ജപ്പാന്റെ നിക്കി: 0.46ശതമാനം.
  • ഓസ്‌ട്രേലിയയുടെ എഎസ്എക്‌സ് 200: 0.48ശതമാനം.
  • ന്യൂസീലാന്‍ഡ് ഡിജെ: 0.33ശതമാനം.
  • ദക്ഷിണ കൊറിയന്‍ കോസ്പി: 0.02ശതമാനം.
  • ചൈനയുടെ ഷാങ്ഹായ്: 0.55ശതമാനം.
  • ഹോങ്കോങിന്റെ ഹാങ് സെങ്: 0.97ശതമാനം.
യുഎസ് സൂചികകളിലെ നഷ്ടം:

  • ഡോ ജോണ്‍സ്: 1.15ശതമാനം.
  • എസ്ആന്‍ഡ്പി 500: 1.02 ശതമാനം.
  • നാസ്ദാക്ക്: 0.68ശതമാനം.

Content Highlights: Sensex, Nifty50 flat; Rupee skids to record low


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented