നിരക്ക് വര്‍ധനയുടെ ഭൂതത്തെ തുറന്നുവിട്ട് പവല്‍: വിപണിയില്‍ തകര്‍ച്ച തുടരുമോ? 


ഡോ.ആന്റണി

ഡോളര്‍ സൂചിക 109നുമുകളിലേയ്ക്ക് ഉയര്‍ന്നതും കടപ്പത്ര ആദായം 3.1ശതമാനമായി കുതിച്ചതും ഇന്ത്യപോലുള്ള വികസ്വര വിപണികളിലേയ്ക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനെ ബാധിക്കും.

.

കര്‍ശന പണനയത്തില്‍നിന്ന് പിന്മാറുമെന്ന സൂചനകള്‍ നേട്ടമാക്കിയ വിപണി, യുഎസ് ഫെഡ് മലക്കംമറിഞ്ഞതിനെതുടര്‍ന്ന് വീണ്ടും തകര്‍ച്ചയിലായി. പലിശ വര്‍ധനവിന്റെ യുഗം അവസാനിച്ചിട്ടില്ലെന്ന ഫെഡ് മേധാവി ജെറോ പവലിന്റെ പ്രസ്താവനയെ തുടര്‍ന്ന് സെന്‍സെക്‌സ് 1,467 പോയന്റ് തകര്‍ച്ച നേരിട്ടു. നിഫ്റ്റിയാകട്ടെ 393 പോയന്റാണ് താഴ്ന്നത്.

തിങ്കളാഴ്ചയിലെ തകര്‍ച്ചയ്ക്ക് ഐടി ഓഹരികളാണ് നേതൃത്വം നല്‍കിയത്. നിഫ്റ്റി ഐടി സൂചിക നാല് ശതമാനമാണ് താഴ്ന്നു. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ടിസിഎസ് എന്നിവ 2-5ശതമാനം തകര്‍ച്ചനേരിട്ടു.ജാക്‌സണ്‍ ഹോളിലെ സാമ്പത്തിക സിംപോസിയത്തില്‍ ജെറോം പവല്‍ നടത്തിയ പ്രസംഗം അത്രതന്നെ കടുത്തതാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പണപ്പെരുപ്പം കുറയുന്നതോടെ 2023ന്റെ തുടക്കത്തില്‍ ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് പകുതിവരെ എസ്ആന്‍ഡ് പി 500 സൂചിക 17ശതമാനമാണ് ഉയര്‍ന്നത്. നിരക്ക് ഇനിയും ഉയരുമെന്നും ആനിലയില്‍തന്നെ കുറച്ചുകാലം തുടരേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചത് വിപണിയെ തകര്‍ച്ചയിലെത്തിച്ചു.

ഒടുവില്‍ സെന്‍സെക്‌സ് 861.25 പോയന്റ് നഷ്ടത്തില്‍ 57,972.62ലും നിഫ്റ്റി 246 പോയന്റ് താഴ്ന്ന് 17,312.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കാരണങ്ങള്‍:

Also Read

കുത്തനെ ഇടിഞ്ഞ് ഏഷ്യൻ കറൻസികൾ: രൂപയുടെ ...

പാഠം 179

'മ്യൂച്വൽ ഫണ്ട് തട്ടിപ്പാണോ-ഓഹരിയാണോ മെച്ചം?' ...

നിരക്ക് വര്‍ധന
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന പവലിന്റെ പ്രഖ്യാപനംതന്നെയാണ് വിപണിയെ തളര്‍ത്തിയത്. ആഗോള തലത്തിലുണ്ടായ വില്പനയുടെ ഭാഗമായി രാജ്യത്തും വിപണി തകര്‍ച്ചനേരിട്ടു.

പലിശ നിരക്ക് വര്‍ധനാ തീരുമാനവുമായി മുന്നോട്ടുപോകുമെന്നുതന്നെയാണ് പവല്‍ നല്‍കുന്ന സൂചന. നിരക്ക് വര്‍ധന തുടരുന്നതോടെ വിപണിയില്‍ ഇനിയും ഇടിവ് പ്രതീക്ഷിക്കാം. പവലിന്റെ പ്രസംഗത്തിനുശേഷം യുഎസ് വിപണികള്‍ കനത്ത തകര്‍ച്ച നേരിട്ടു. നാസ്ദാക്ക് നാലുശതമാനമാണ് ഇടിഞ്ഞത്.

മാന്ദ്യഭയം
പലിശ വര്‍ധന തുടരുമെന്ന പവലിന്റെ പ്രഖ്യാപനം യുഎസ് സമ്പദ് വ്യവസ്ഥയില്‍ വരാനിരിക്കുന്ന മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളുമുയര്‍ത്തി. കുതിച്ചുയരുന്ന ഇന്ധന വില യൂറോപ്യന്‍ രാജ്യങ്ങളിലെ മാന്ദ്യ ആശങ്കകള്‍ വര്‍ധിപ്പിക്കുകയുംചെയ്തു. ഊര്‍ജവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് കുടത്ത ഭീഷണിയായി വിലവര്‍ധന.

വിദേശ നിക്ഷേപം
വീണ്ടും നിരക്ക് വര്‍ധിപ്പിച്ചാല്‍ രാജ്യത്തേയ്ക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. രൂപയുടെ മൂല്യമിടിയുന്നതും അസംസ്‌കൃത എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തിയതും സമീപകലായളവിലെ തളര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നുണ്ട്. തിങ്കളാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലവാരമായ 80.14 തൊട്ടു. അസംസ്‌കൃത എണ്ണവിലയാകട്ടെ 102 ഡോളറിലുമെത്തി.

ഡോളര്‍ സൂചിക 109നുമുകളിലേയ്ക്ക് ഉയര്‍ന്നതും കടപ്പത്ര ആദായം 3.1ശതമാനമായി കുതിച്ചതും ഇന്ത്യപോലുള്ള വികസ്വര വിപണികളിലേയ്ക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനെ ബാധിക്കും. ഇടക്കാലത്ത് തിരിച്ചുവന്നവര്‍ വീണ്ടും പിന്മാറ്റം തുടരനാണ് സാധ്യത.

Content Highlights: Sensex, Nifty plunge; factors pulling the market down


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented