മുംബൈ: നേട്ടമില്ലാത ഒരു ദിവസം കൂടി. സെൻസെക്‌സ് 10 പോയന്റ് താഴ്ന്ന് 52,472ലും നിഫ്റ്റി 2 പോയന്റ് നഷ്ടത്തിൽ 15,720ലുമാണ് വ്യാപാരം ആരംഭിച്ചത്. വോഡാഫോൺ ഐഡിയ ഓഹരി 10ശതമാനത്തിലേറെ കൂപ്പുകുത്തി. ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ടിസിഎസ്, നെസ് ലെ, എച്ച്‌സിഎൽ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, എൻടിപിസി, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസർവ്, പവർഗ്രിഡ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്‌സ്, ഭാരതി എയർടെൽ, മാരുതി, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. 

നിഫ്റ്റി ഓട്ടോ സൂചികകൾ ഉൾപ്പടെയുള്ളവ നേട്ടത്തിലാണ്. ഏഷ്യൻ സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികളുടെ വില്പന തുടരുകയാണ്. കഴിഞ്ഞ ദിവസംമാത്രം 1,646.66 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്. അതേസമയം, മ്യൂച്വൽ ഫണ്ട് ഹൗസുകൾ ഉൾപ്പടെയുളള രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങൾ 1,520.18 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുചെയ്തു.