വിപണിയില്‍ നഷ്ടത്തോടെ തുടക്കം: റിയാല്‍റ്റി, മെറ്റല്‍ ഓഹരികളില്‍ നേട്ടം


1 min read
Read later
Print
Share

Photo:AFP

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ മുന്നേറ്റത്തിനുശേഷം സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. അസംസ്‌കൃത എണ്ണവില സ്ഥിരതയാര്‍ജിച്ചതും യുഎസ് ഫെഡ് റിസര്‍വ് നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ഭീതിയുമാണ് വിപണിയെ പിടികൂടിയത്.

ടിസിഎസ്, ടൈറ്റാന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

പണപ്പെരുപ്പം ഉയര്‍ന്ന നില്‍ക്കുന്നതിനാല്‍ ഫെഡ് റിസര്‍വ് നിരക്കില്‍ 0.50-0.75ശതമാനം വര്‍ധനവരുത്താന്‍ സാധ്യതയുണ്ട്. എങ്കിലും പണപ്പെരുപ്പം താഴാനുള്ള സാധ്യത കണക്കെലെടുത്ത് വിപണി അനുകൂലമായി പ്രതികരിച്ചേക്കാം. രാജ്യത്തെ വിപണിയിലേയ്ക്ക് വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുന്നതും അനുകൂല ഘടകമാണ്.

രാവിലത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യത്തില്‍ വീണ്ടും നേരിയ ഇടിവുണ്ടായി. ഡോളറിനെതിരെ 80 നിലവാരത്തിന് മുകളില്‍തന്നെയാണ് ഇപ്പോഴും.

Content Highlights: Sensex, Nifty flat; Realty, Metals firm

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
INVESTMENT

1 min

ഫ്രാക്‌ഷണല്‍ ഷെയര്‍ ഇടപാടിന് അനുമതി നല്‍കാന്‍ സെബി: വിശദമായി അറിയാം

Sep 27, 2023


Maruti Suzuki
Premium

2 min

മാരുതിയില്‍ കുതിപ്പ് തുടരുന്നു: ഓഹരി വില ഇനിയും ഉയരുമോ? 

Sep 25, 2023


adani

1 min

വീണ്ടും ഗുരുതര ആരോപണം: ഇടിവ് നേരിട്ട് അദാനി ഓഹരികള്‍

Aug 31, 2023


Most Commented