ഐടി, മെറ്റല്‍ ഓഹരികള്‍ സമ്മര്‍ദത്തില്‍: സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു


രൂപയുടെ മൂല്യം ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച രേഖപ്പെടുത്തി. 79.43 നിലവാരത്തിലായിരുന്നു ക്ലോസിങ്. 

Photo:AFP

മുംബൈ: തുടക്കത്തിലെ നഷ്ടത്തില്‍നിന്ന് ചെറിയതോതില്‍ ഉയര്‍ന്ന് സൂചികകള്‍ ക്ലോസ് ചെയ്തു. ഐടി, മെറ്റല്‍ ഓഹരികളിലെ സമ്മര്‍ദമാണ് സൂചികകളെ നഷ്ടത്തിലാക്കിയത്.

സെന്‍സെക്‌സ് 86.61 പോയന്റ് താഴ്ന്ന് 54,395.23ലും നിഫ്റ്റി 4.60 പോയന്റ് നഷ്ടത്തില്‍ 16,216ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പുറത്തുവരാനിരിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ കമ്പനികളുടെ പ്രവര്‍ത്തനഫലം കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഐടി കമ്പനികളുടെ മികവുപുലര്‍ത്താത്ത ഫലങ്ങളോടെയാണ് തുടക്കം. ജൂണിലെ പണപ്പെരുപ്പ നിരക്കുകള്‍ ചൊവാഴ്ചയും പുറത്തുവരും.

ഐഷര്‍ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ബിപിസിഎല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദംനേരിട്ടു.

Also Read

രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാം: നിക്ഷേപിക്കാൻ ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി, പവര്‍ സൂചികകള്‍ 1-4ശതമാനം ഉയര്‍ന്നു. ഐടി സൂചിക 3 ശതമാനംതാഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.5-1 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

രൂപയുടെ മൂല്യം ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച രേഖപ്പെടുത്തി. 79.43 നിലവാരത്തിലായിരുന്നു ക്ലോസിങ്.

Content Highlights: Sensex, Nifty end lower dragged by IT; metal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented