സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍: ഐടി നേട്ടമുണ്ടാക്കി, റിയാല്‍റ്റി സമ്മര്‍ദം നേരിട്ടു


സെന്‍സെക്‌സ് 51.73 പോയന്റ് താഴ്ന്ന് 58,298.80ലും നിഫ്റ്റി 6.20 പോയന്റ് നഷ്ടത്തില്‍ 17,382ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

closing

Photo:AFP

മുംബൈ: മികച്ച നേട്ടത്തോടെയായിരുന്നു തുടക്കമെങ്കിലും കനത്ത ചാഞ്ചാട്ടം നേരിട്ട സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു.

സെന്‍സെക്‌സ് 51.73 പോയന്റ് താഴ്ന്ന് 58,298.80ലും നിഫ്റ്റി 6.20 പോയന്റ് നഷ്ടത്തില്‍ 17,382ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആര്‍ബിഐയുടെ നിരക്ക് വര്‍ധന മുന്നില്‍കണ്ട് നിക്ഷേകര്‍ കുരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്.

സിപ്ല, സണ്‍ ഫാര്‍മ, നെസ് ലെ ഇന്ത്യ, ഇന്‍ഫോസിസ്, അപ്പോളോ ഹോസ്പിറ്റല്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

എന്‍ടിപിസി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, കോള്‍ ഇന്ത്യ, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, മെറ്റല്‍, ഹെല്‍ത്ത് കെയര്‍ തുടങ്ങിയവ 1-2ശതമാനം ഉയര്‍ന്നു. റിയാല്‍റ്റി സൂചിക ഒരുശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ നേട്ടമുണ്ടാക്കുകയുംചെയ്തു.

Also Read

മാന്ദ്യഭീതി, ഡോളറിന്റെ കുതിപ്പ്: ഉത്പന്നങ്ങളുടെ ...

മാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കാൻ പ്രതിമാസം ...

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവുണ്ടായി. ഡോളറിനെതിരെ 31 പൈസയുടെ നഷ്ടത്തില്‍ 79.47 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 79.16 ആയിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരം.

Content Highlights: Sensex, Nifty end lower amid volatility; IT, pharma gain, realty drags

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented