മുംബൈ: ദിനവ്യാപാരത്തിലെ നേട്ടമെല്ലാം നഷ്ടപ്പെടുത്തി മൂന്നാം ദിവസവും സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്‌സ് 66.95 പോയന്റ് താഴ്ന്ന് 52,482.71ലും നിഫ്റ്റി 27 പോയന്റ് നഷ്ടത്തിൽ 15,721.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള സെൻസെക്‌സ് 393 പോയന്റ് ഉയർന്നെങ്കിലും കനത്തചാഞ്ചാട്ടത്തെ തുടർന്ന് താഴേക്കുപോയി.

ബജാജ് ഫിൻസർവ്, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോൾ ഇന്ത്യ, ഡിവീസ് ലാബ്, റിലയൻസ്, ഇൻഫോസിസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. 

ഐടി ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. ബാങ്ക് സൂചിക 0.7ശതമാനം താഴ്ന്നു. അതേസമയം, സ്‌മോൾ ക്യാപ് സൂചിക 0.5ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.33ൽ ക്ലോസ് ചെയ്തു. 74.22 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ ക്ലോസിങ്.