മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം അപ്പാടെ തിരിച്ചുപിടിച്ച് വിപണി. നിഫ്റ്റി വീണ്ടും 17,500ന് മുകളിൽ ക്ലോസ് ചെയ്തു. അനുകൂലമല്ലാത്ത ആഗോള സാഹചര്യത്തിലും റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ് വിപണിനേട്ടമാക്കിയത്. 

സെൻസെക്‌സ് 514.34 പോയന്റ് നേട്ടത്തിൽ 59,005.27ലും നിഫ്റ്റി 165.10 പോയന്റ് ഉയർന്ന് 17,562ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത ചാഞ്ചാട്ടത്തിന്റെ ദിനമായിരുന്നെങ്കിലും ഉച്ചക്കുശേഷംവിപണി സ്ഥിരതനിലനിർത്തി. 

ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ബിപിസിഎൽ, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു.

ഓട്ടോ സൂചിക സമ്മർദംനേരിട്ടു. റിയാൽറ്റി, മെറ്റൽ, ഐടി സൂചികകൾ 2-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്‌മോൾക്യാപ് 0.2ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.